സ്വാദേറും ചിക്കന്‍ പക്കവട

നല്ല കറുമുറെ തിന്നുബ്വാന്‍ കഴിയുന്ന നാലുമണി പലഹാരങ്ങള്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്? അത് ചിക്കന്‍ കൊണ്ടുള്ള ഒരു വിഭവമായാലോ? ചിക്കന്‍ പക്കവട നമുക്ക് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്.

1

ആവശ്യമുള്ള സാധനങ്ങള്‍:

  • ചിക്കന്‍ – 150 ഗ്രാം
  • കടലപ്പൊടി- 250 ഗ്രാം
  • മുട്ട- 1 എണ്ണം
  • സവാള- 1 എണ്ണം
  • പച്ചമുളക്- 5 എണ്ണം
  • അരിപ്പൊടി- 1 ടീസ്പൂണ്‍
  • ഇഞ്ചി- ചെറിയ കഷ്ണം
  • വെളുത്തുള്ളി- 5 അല്ലി
  • മുളക് പൊടി- 1 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
  • ഗരം മസാല- ഒരു നുള്ള്
  • മല്ലിയില-4 തണ്ട്
  • കറിവേപ്പില- 1 തണ്ട്
  • ഉപ്പ്- പാകത്തിന്
  • വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

  • അല്‍പം മുളക് പൊടി, ഉപ്പ്, മഞ്ഞള്‍പൊടി, എന്നിവ ചേര്‍ത്ത് ചിക്കന്‍ മുക്കാല്‍കപ്പ് വെള്ളത്തില്‍  വേവിയ്ക്കുക.
  • ചിക്കന്‍റെ എല്ലു നീക്കം ചെയ്ത് മിക്‌സിയില്‍ ചെറുതായി പൊടിച്ചെടുക്കുക.
  • സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞെടുക്കുക.
  • ഇതിലേക്ക് മുട്ട, പൊടിച്ചു വെച്ചിരിക്കുന്ന ചിക്കന്‍, കടലപ്പൊടി, അരിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക.
  •  ഈ മിശ്രിതം ചെറിയ ഉരുളകളാക്കി  തിളച്ച എണ്ണയില്‍ അല്‍പാല്‍പം ഇട്ട് വറുത്തു കോരുക.
Authors

Related posts

Top