വാതത്തിന്‍റെ വേദനയ്ക്ക് ദണ്ഡാസനം

ഇടുപ്പ് വേദന, നടുവ് വേദന,  ഇരിക്കുമ്പോഴുള്ള വേദന, കാലിലെ തരിപ്പ് മുതലായവ വളരെയധികം അസ്വസ്ഥതയും വിഷമതയും ഉണ്ടാകുന്ന അവസ്ഥകളാണ്.  സാധാരണയായിgkgfklമുതിര്‍ന്നവരില്‍ കണ്ടുവരുന്ന ഇത്തരം അവസ്ഥകള്‍ ഇന്നത്തെ ജീവിത സാഹചര്യങ്ങള്‍ കാരണം യുവതലമുറയിലും കണ്ടുവരാറുണ്ട്. സാധാരണ ശരീരവേദനകളെപ്പോലെ കണക്കാക്കുന്ന ഇത്തരം വേദനകള്‍ ചിലപ്പോള്‍ വാതത്തിന്‍റെ ലക്ഷണവുമാകാം. ഇത്തരം വേദനകള്‍ ഉണ്ടാകുമ്പോള്‍ വേദനസംഹാരികളും മറ്റും എല്ലായ്പ്പോഴും കഴിക്കുന്നതും അപകടമാണ്.

ഈ പ്രശ്നത്തിന് യോഗയിലൂടെ പരിഹാരം നേടുവാന്‍ സാധിക്കും. ദണ്ഡാസനം എന്ന യോഗാഭ്യാസം ജീവിതചര്യരുടെ ഭാഗമാക്കിയാല്‍ നടുവ് വേദന മുതലായ അവസ്ഥകള്‍ക്ക് മികച്ച ഫലം കിട്ടുമെന്നത് തീര്‍ച്ച.

അതിരാവിലെയോ ഭക്ഷണം കഴിച്ച് 6 മണിക്കൂര്‍ ഇടവേളയ്ക്ക് ശേഷം വൈകുന്നേരമോ ഈ യോഗാഭ്യാസം ചെയ്യാവുന്നതാണ്. ദണ്ഡാസനം ചെയ്യുന്നതിന്‍റെ ഘട്ടങ്ങള്‍ മനസിലാക്കുക.

1. നടുവ് നിവര്‍ത്തി തറയില്‍ ഇരിക്കുക.
2. കാലുകള്‍ വിടര്‍ത്തി പാദങ്ങള്‍ നിവര്‍ത്തി ഇരിക്കുക.
3. നിങ്ങളുടെ നിതംബം തറയില്‍ അമരുകയും ശരീരഭാരം നിതംബത്തില്‍ ബാലന്‍സ് ചെയ്യപ്പെടുകയും ചെയ്യും.
4. തല മുന്നിലേക്ക് നോക്കി നിവര്‍ത്തി പിടിക്കുക.
5. ഉപ്പൂറ്റികള്‍ തറയില്‍ അമര്‍ത്തി വെയ്ക്കുക.
6. കൈപ്പത്തികള്‍ ഇടുപ്പിന് സമീപത്തായി തറയില്‍ അമര്‍ത്തി വെയ്ക്കുക.
7. കാലുകള്‍ അയച്ചിടുക. ശ്വാസം സാധാരണ പോലെ എടുക്കുകയും പുറത്ത് വിടുകയും ചെയ്യുകയും നിങ്ങളുടെ ശ്വസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക.
8. ഇതേ സ്ഥിതിയില്‍ 20 മിനുട്ട് തുടരുകയും തുടര്‍ന്ന് റിലാക്സ് ചെയ്യുകയും ചെയ്യുക.dandasana-staff-posture
ദണ്ഡാസനത്തിന്‍റെ ഗുണങ്ങള്‍
  • നടുവിന്‍റെ പേശികളും, വയറും ശക്തിപ്പെടുവാന്‍ സഹായിക്കുന്നു.
  • നെഞ്ചും തോളുകളും വികസിക്കുവാനും, സമ്മര്‍ദ്ധം അകറ്റുവാനും, ഏകാഗ്രത വര്‍ദ്ധിപ്പിക്കുവാനും സഹായിക്കുന്നു.
  • ആസ്ത്മ സുഖപ്പെടുത്താനും ശരീരത്തിന്‍റെ നില മെച്ചപ്പെടുത്താനും ദണ്ഡാസനം ഫലപ്രദമാണ്.
ശ്രദ്ധിക്കേണ്ട കാര്യം
നടുവ്, കൈത്തണ്ട എന്നിവയ്ക്ക് പരുക്കുള്ളവര്‍ ദണ്ഡാസനം ചെയ്യുവാന്‍ പാടില്ല. ഒരു യോഗ പരിശീലകന്‍റെ സഹായം തേടുന്നതാണ് ഉത്തമം.
Authors
Top