ഗര്‍ഭസ്ഥശിശുവിന്‍റെ ബുദ്ധി വര്‍ദ്ധിപ്പിക്കുവാന്‍…

ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെ  ഒരു കുഞ്ഞിന്‍റെ ശാരീരികവും മാനസികവുമായ വികാസങ്ങള്‍ ആരംഭിക്കുന്നു. ഇതില്‍ വളരെ പ്രധാനപെട്ടതാണ് തലച്ചോറിന്‍റെ വികസനം. തലച്ചോറിന്‍റെ ശരിയായ വികസനം പഠനശേഷിയിലും വ്യക്തിത്വവികാസത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്.Make-Your-Baby-Smart-And-Intelligent

ഒമേഗ 3 ഫാറ്റി ആസിഡ്, ഫോളിക് ആസിഡ്, പാലുത്പന്നങ്ങള്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയ പോഷകസമ്പുഷ്ടമായ ആഹാരങ്ങള്‍ കഴിക്കുന്നതിലൂടെ അമ്മമാര്‍ക്ക് കുട്ടികളുടെ ബുദ്ധിശക്തി മെച്ചപ്പെടുത്തുവാന്‍ സാധിക്കും. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്‍റെ ഐക്യു ലെവല്‍ (IQ Level) വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് അറിയാം:

ആരോഗ്യകരമായ ഭക്ഷണങ്ങള്‍pregnancy_diet-20150729121935.jpg~q75,dx720y432u1r1gg,c--

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശിശുവിന്‍റെ ഐക്യു വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഈ ഫാറ്റി ആസിഡുകള്‍ കുഞ്ഞിന്‍റെ തലച്ചോറിന്‍റെ ശേഷി വര്‍ദ്ധിപ്പിക്കുവാനും തലച്ചോറിന്‍റെ വികസനത്തിനു സഹായിക്കുകയും ചെയ്യും.

സമ്മര്‍ദ്ദം നിയന്ത്രിക്കുക
 pregnant-woman-yoga
മാനസികസമ്മര്‍ദ്ദം ഗര്‍ഭസ്ഥശിശുവിനെ ദോഷകരമായി ബാധിക്കും. വൈകാരിക വികാസവും ഐക്യുവും മാനസികസമ്മര്‍ദ്ദം മൂലം തടസ്സപ്പെടും. അതിനാല്‍ ഗര്‍ഭിണികള്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കണം.
സുഖകരമായ സംഗീതം
PREGNANCY-MUSIC_2718599bകുഞ്ഞിന്‍റെ തലച്ചോറിന്‍റെ വികസനത്തിന് സംഗീതം വലിയ പങ്ക് വഹിക്കുന്നുണ്ട്.  ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ക്കും സംഗീതം ആസ്വദിക്കാനാവും എന്നതാണ് ഇതിനു കാരണം. ശാസ്ത്രീയസംഗീതം പോലുള്ളവ കേള്‍ക്കുന്നത് മനസ്സിന് സുഖവും ശാന്തിയും നല്‍കും.
സ്പര്‍ശനം68df43ae61c15b2f2d10113248524380

ജനിക്കാത്ത ശിശുവും അമ്മയുടെ സ്പര്‍ശനം ആഗ്രഹിക്കുന്നു. വയറിന് പുറമേയുള്ള സ്പര്‍ശനവും കുഞ്ഞിന് സുഖം നല്‍കും. ഇതും കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വികാസത്തെ ഉത്തേജിപ്പിക്കുവാന്‍ സഹായിക്കുന്നു.

കുഞ്ഞുമായുള്ള ബന്ധം
pregnant-lady-on-lawn

ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ക്ക് തങ്ങളുടെ അമ്മയുടെ ശബ്ദം തിരിച്ചറിയാനാവും. അമ്മ ഗര്‍ഭത്തിലുള്ള കുഞ്ഞിനോട് സംസാരിക്കുന്നതും, പാട്ടുപാടുന്നതും, പാട്ട് കേള്‍പ്പിക്കുന്നതും കുഞ്ഞിന്‍റെ ബൗദ്ധിക വികാസത്തിന് സഹായിക്കും.

ദു:ശ്ശീലങ്ങള്‍ മാറ്റുകdrinking-fit-bump
പുകവലി, മദ്യപാനം പോലുള്ള ദു:ശ്ശീലങ്ങള്‍ കുഞ്ഞിന്‍റെ ആരോഗ്യത്തിനും, തലച്ചോറിന്‍റെ വികസനത്തിനും ദോഷകരമാണ്. ഇത്തരം ദുശ്ശീലങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നത് കുഞ്ഞിന്‍റെ ബുദ്ധി വികാസത്തിന് വളരെയധികം ഗുണകരമാകും.
por2mjekg01d0ox
Authors

Related posts

Top