ആഹാരത്തിലെ അമിതമായ കൊഴുപ്പ് കാരണമാണ് കുടവയര്‍ ഉണ്ടാകുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുടവയര്‍ നീക്കാന്‍ സാധിക്കും.
- പ്രഭാതഭക്ഷണം യാതൊരു കാരണവശാലും ഒഴിവാക്കാതിരിയ്ക്കുക.
- കൊഴുപ്പധികമുള്ള ഭക്ഷണങ്ങള്‍ നിയന്ത്രിക്കുകയോ, ഒഴിവാക്കുകയോ വേണം. പൂര്‍ണമായും ഉപേക്ഷിക്കണം എന്നല്ല പറയുന്നത്.
- സോസ്, മയോണീസ്, ചോക്കലേറ്റ്, ഐസ്‌ക്രീം എന്നിവയുടെ ഉപയോഗം നന്നായി നിയന്ത്രിക്കുക. വയറ്റിലെ കൊഴുപ്പ് കൂട്ടുന്ന പ്രധാന സാധനങ്ങള്‍ ആണ് ഇവ.
- 6 മുതല്‍ 8 ഗ്ലാസ് വരെ വെള്ളം കുടിയ്ക്കുക. ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പുകളും ടോക്‌സിനുകളും കളയാന്‍ ഇത് ഉപകരിക്കും.
- ഒരുമിച്ചു നാലു നേരം ഭക്ഷണം കഴിക്കുന്ന ശീലം മാറ്റുക. ഇത് വയറു ചാടാന്‍ ഇടയാക്കും. ഭക്ഷണം ചെറിയ ഇടവേളകളില്‍ കുറേശെ കഴിക്കാം.
- അത്താഴം ലഘുവായി കഴിക്കുക. കഴിച്ച് 2 മണിക്കൂര്‍ ശേഷം മാത്രമേ ഉറങ്ങാന്‍ പോകാന്‍ പാടുള്ളൂ.
- ഏറെ നേരം ഒരേ ഇരിപ്പിരിയ്ക്കുന്നത് വയര്‍ ചാടിയ്ക്കും.
- വ്യായാമം ശീലമാക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. വയര്‍ കുറയാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ പരിശീലിക്കുക.