അനാവശ്യ രോമങ്ങള്‍ കളയുവാന്‍…

സ്വകാര്യഭാഗങ്ങളിലെ അനാവശ്യമായ രോമവളര്‍ച്ച പ്രശ്‌നമാകുമ്പോള്‍ അതിനെ പ്രതിരോധിയ്ക്കാനായി പല തരത്തിലുള്ള പരീക്ഷണങ്ങള്‍ക്കും പലരും വിധേയമാകും. എന്നാല്‍ ഇത് പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും എന്നതാണ് സത്യം.

എന്നാല്‍ വെറും വെള്ളവും ബേക്കിംഗ് സോഡയും ഉപയോഗിച്ച് ഈ പ്രശ്‌നത്തെ നമുക്ക് പുഷ്പം പോലെ ഇല്ലാതാക്കാം. പലപ്പോഴും ബ്യൂട്ടിപാര്‍ലറുകളേയും മറ്റുമാണ് ഇതിനായി നമ്മള്‍ ആശ്രയിക്കുന്നതെങ്കിലും അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ തന്നെയാണ് അവിടേയും വിഷയം. ഇനി ഈ പ്രശ്‌നത്തെ വീട്ടിലിരുന്നു കൊണ്ട് തന്നെ ഇല്ലാതാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

  • വെള്ളം- 200 മില്ലിലിറ്റര്‍
  • ബേക്കിംഗ് സോഡ- ഒരു ടേബിള്‍ സ്പൂണ്‍

തയാറാക്കി ഉപയോഗിക്കേണ്ട രീതി:

  • വെള്ളം നല്ലതു പോലെ തിളപ്പിച്ചതിനു ശേഷം വാങ്ങി വെയ്ക്കുക.
  • ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക.
  • ഒരു കഷ്ണം പഞ്ഞി എടുത്ത് ഈ മിശ്രിതത്തില്‍ മുക്കി രോമം കളയേണ്ട ഭാഗത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക.
  • പിറ്റേ ദിവസം രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.
  • റെഗുലര്‍ മോയ്‌സ്ചുറൈസിംഗ് ക്രീം ദിവസവും ഉപയോഗിക്കുക.
  • ആഴ്ചയില്‍ രണ്ട് മൂന്ന് ദിവസം ചെയ്യുമ്പോള്‍ തന്നെ ചര്‍മ്മത്തിന്‍റെ നിറത്തിന് മാറ്റം വരാതെ പ്രകടമായ മാറ്റം ഉണ്ടാകും.

പാര്‍ശ്വഫലങ്ങള്‍ ഇല്ല

ബേക്കിംഗ് സോഡ നല്ലൊരു സൗന്ദര്യസംരക്ഷണ വസ്തുവായതിനാല്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നില്ല. മാത്രമല്ല ഇത് സ്വകാര്യഭാഗങ്ങളിലെ ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

വാക്‌സ് ചെയ്യേണ്ട ആവശ്യമില്ല

വാക്‌സ് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന വേദനയും അലര്‍ജിയും ഒഴിവാക്കുവാന്‍ ഈ ഒറ്റമൂലി സഹായിക്കുന്നു. ഇതിലൂടെ രോമത്തിന്‍റെ വളര്‍ച്ച നിലയ്ക്കുകയും ചെയ്യുന്നു.

Authors

Related posts

Top