ചര്‍മ്മത്തിന് നിറം നല്‍കുന്ന കാര്യത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ് മെലാനിന്‍. അതായത് ചര്‍മ്മത്തിന് വെളുപ്പ് നിറവും കറുപ്പ് നിറവും നല്‍കുന്നത് ഈ ഘടകത്തിന്‍റെ പ്രവര്‍ത്തനം കാരണമാണ്. ഇതിന്‍റെ ഉല്‍പാദനം കുറയുമ്പോള്‍ വെളുപ്പും കൂടുമ്പോള്‍ നിറം കുറയുകയും ചെയ്യും.
എന്നാല്‍ ചിലരുടെ മുഖത്ത് വെള്ളപാടുകള്‍ കണ്ടുവരാറുണ്ട്. മെലാനിന്‍റെ ഉത്പാദനം നിലയ്ക്കുന്നതുമൂലം വൈറ്റമിന്‍ അളവ് കുറയുക, വിറ്റിലിഗോ (Vitiligo) എന്ന ചര്‍മപ്രശ്‌നം ഉണ്ടാകുക എന്നിവയാണ് ഈ അവസ്ഥയ്ക്കുള്ള പ്രധാന കാരണങ്ങള്‍. കൂടാതെ രക്തപ്രവാഹം കുറയുമ്പോഴും അണുബാധകളുണ്ടാകുമ്പോഴും ഈ പ്രശ്നം ഉണ്ടാകാം.
ഈ അവസ്ഥയ്ക്ക് ഒരു പരിധി വരെ ആസ്വാസമേകുവാന്‍ സാധിക്കുന്ന ചില വീട്ടുപരിഹാരങ്ങളെ ഇവിടെ പരിചയപ്പെടുത്തുകയാണ്.
മഞ്ഞള്‍പ്പൊടി
മഞ്ഞള്‍പ്പൊടി കടുകെണ്ണയില്‍ കലര്‍ത്തി പുരട്ടുന്നത് നല്ലതാണ്. ഇതില്‍ ആര്യവേപ്പില അരച്ചു ചേര്‍ക്കുന്നതും ഗുണം ചെയ്യും.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഈ പാടുകളില്‍ പുരട്ടുന്നതും നല്ലതാണ്.
ഇഞ്ചി
ഇഞ്ചിനീരില്‍ ചെറുനാരങ്ങാനീരും വെള്ളവും കലര്‍ത്തി കുടിയ്ക്കുന്നത് രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനും ഇതുവഴി വെളുത്ത പാടുകള്‍ മാറാനും സഹായിക്കും.
സൂര്യപ്രകാശം
മെലാനിന്‍ ഉല്‍പാദനം കുറയുന്നതാണ് കാരണമെങ്കില്‍ സൂര്യപ്രകാശത്തില്‍ നില്‍ക്കുന്നതു ഗുണം നല്‍കും. സൂര്യപ്രകാശം മെലാനിന്‍ ഉല്‍പാദനത്തിന് സഹായിക്കും.
തേന്‍
തേന്‍ ചര്‍മത്തില്‍ പുരട്ടുന്നത് അണുബാധകള്‍ തടയാന്‍ നല്ലതാണ്. ഇതു മൂലം ഉണ്ടാകുന്ന വെള്ളപ്പാടിനുള്ള പരിഹാരവും.
തുളസിയില
തുളസിയില അരച്ചതും മഞ്ഞളും കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുന്നത് വെളുത്ത പാടുകള്‍ മാറ്റാന്‍ നല്ലതാണ്.
ക്യാബേജ്
ക്യാബേജ് ജ്യൂസ് മുഖത്തു പുരട്ടുന്നതും വെളുപ്പു പാടുകള്‍ മാറാന്‍ നല്ലതാണ്.
റാഡിഷ്
റാഡിഷ് വിനെഗറുമായി ചേര്‍ത്തരച്ചു പുരട്ടുന്നതും മുഖത്തെ വെള്ളപ്പാടുകള്‍ മാറാന്‍ സഹായിക്കും.