അനാവശ്യ രോമങ്ങളെ കളയാന്‍ എളുപ്പവഴി

അനാവശ്യ രോമവളര്‍ച്ച സ്ത്രീകളുടെ ആത്മവിശ്വാസത്തെ വരെ
ബാധിക്കുന്ന ഒന്നാണ്. മേല്‍ച്ചുണ്ടിലേയും മുഖത്തുണ്ടാവുന്നതുമായ രോമവളര്‍ച്ചയെ പരിഹരിക്കാനും തടയാനും ഈ വഴികള്‍ തിരഞ്ഞെടുക്കാം. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഈ മാര്‍ഗ്ഗങ്ങള്‍ എന്താണെന്ന് നോക്കാം.

ഒരു ടീസ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും അല്‍പം പാലില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കാം. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം.

പേസ്റ്റ് രൂപത്തിലായ ഈ മിശ്രിതം മേല്‍ച്ചുണ്ടില്‍ തേച്ച് പിടിപ്പിക്കാം. ഒരാഴ്ച ഇങ്ങനെ ചെയ്താല്‍ മേല്‍ചുണ്ടിലെ രോമം പതുക്കെ കൊഴിഞ്ഞ് പോകാന്‍ തുടങ്ങും.

ഒരു സ്പൂണ്‍ പഞ്ചസാരയും പകുതി നാരങ്ങ നീരും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് തേക്കാം. തുടര്‍ച്ചയായി ഇങ്ങനെ ചെയ്താല്‍ മുഖത്തെ രോമം എന്നന്നേക്കുമായി പോവും.

പാലും മഞ്ഞളും ചേര്‍ത്ത് യോജിപ്പിച്ച മിശ്രിതം മുഖത്തെയും കക്ഷത്തിലേയും അമിതമായ രോമ വളര്‍ച്ച ഇല്ലാതാക്കാന്‍ സഹായിക്കും.

Authors
Top