വാനില മില്‍ക് ഷേക്ക് ഉണ്ടാക്കാം

മിക്കാവാറും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു പാനീയമാണ് മില്‍ക്ക് ഷേയ്ക്ക്. പല രുചിഭേദങ്ങളില്‍ ലഭിക്കുന്ന ഒന്നാണെങ്കിലും വാനില  മില്‍ക്ക് ഷേയ്ക്കിനോടാവും കൂടുതല്‍ ആളുകള്‍ക്കും പ്രിയം.

വാനില മില്‍ക്ക് ഷേയ്ക്ക് നമ്മുടെ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാനുള്ള മാര്‍ഗ്ഗം ഇവിടെ പരിചയപ്പെടുത്തുന്നു,Classic-vanilla-milkshake

ചേരുവകള്‍:

  • വാനില എക്സ്രാക്റ്റ്-3 ടേബിള്‍ സ്പൂണ്‍
  • പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍
  • പാല്‍-കാല്‍ ലിറ്റര്‍
  • വാനില ഐസ്‌ക്രീം-ഒരു കപ്പ്
  • ഏലയ്ക്ക-2
  • ഐസ് ക്യൂബ്

തയ്യാറാക്കേണ്ട വിധം:

  • വാനില എക്സ്രാക്റ്റ്, ഐസ്‌ക്രീം, പാല്‍, പഞ്ചസാര എന്നിവ ചേര്‍ത്തടിയ്ക്കുക.
  • ഇതില്‍ ഏലയ്ക്ക പൊടിച്ചു ചേര്‍ക്കാം.
  • കൂടുതല്‍ തണുപ്പു വേണമെങ്കില്‍ ഐസ് ക്യൂബുകള്‍ ഇതിനൊപ്പം അടിച്ചു ചേര്‍ക്കാം.
  • അല്ലെങ്കില്‍ ഷേക്ക് തയ്യാറാക്കിയ ശേഷം ചേര്‍ക്കാം.

വാനില മില്‍ക് ഷേക്ക് തയ്യാര്‍.

Authors
Top