മുഖത്ത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കാരണം പല സ്ത്രീകള്‍ക്കും തങ്ങളുടെ പ്രകൃതിദത്തമായ സൗന്ദര്യം നഷ്ടമാകാറുണ്ട്. ചീര്‍ത്ത മുഖം കാരണം വിഷമിക്കുന്ന സ്ത്രീകളും വിരളമല്ല. അതിനാല്‍ മുഖത്ത് അടിഞ്ഞുകൂടുന്ന ഇത്തരം കൊഴുപ്പ് കുറയ്ക്കുവാനായി പലവിധ പരിഹാര മാര്‍ഗ്ഗങ്ങളും തേടുന്നു. മുഖത്തെ കൊഴുപ്പ് കുറയ്ക്കുവാനും ഭംഗിയുള്ള താടി ലഭിക്കുവാനും ചില ഉഗ്രന്‍ മാര്‍ഗ്ഗങ്ങളെ ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നു.
1.താടിയ്ക്കായി വ്യായാമം ചെയ്യാം:
താടിയഴകിനായ് വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. മുഖത്തെ കൊഴുപ്പ് കളഞ്ഞ് മുഖം ഭംഗിയുള്ളതാക്കുവാന്‍ പല തരത്തിലുള്ള വ്യായാമങ്ങളും ഉണ്ട്. തല വട്ടത്തില്‍ കറക്കുക, വായ തുറക്കുകയും അടയ്ക്കുകയും ചെയ്യുക തുടങ്ങി പല വ്യായാമ മുറകള്‍ നിങ്ങള്‍ ആഗ്രഹിച്ച താടിയഴക് നേടുവാന്‍ സഹായകരമാകും.
2. ചിരിക്കുന്നത് ഗുണം ചെയ്യും:
ചിരിക്കുന്നത് വഴി പല ആരോഗ്യ ഗുണങ്ങളും നമുക്ക് ലഭിക്കുന്നു, അതിലൊന്നാണ് മുഖത്തെ മസിലുകളെ ടോണ്‍ അപ്പ് ചെയ്യുവാന്‍ സാധിക്കുന്നത്. ചിരിക്കുന്നത് ഒരു നല്ല വ്യായാമം കൂടിയാണ്. കൂടാതെ ഇത് നല്ല മൂഡ് ഉണ്ടാക്കുവാനം സഹായകരമായ ഒന്നാണ്.
3. ച്യൂയിംഗ് ഗം ചവയ്ക്കാം:
മുഖത്തെ മസിലുകള്ക്കായുള്ള ഉത്തമവും എളുപ്പവുമായ വ്യായാമ മുറയാണ് ച്യൂയിംഗ് ഗം ചവയ്ക്കുന്നത്. ഇതുവഴി താടി ഒതുക്കമുള്ളലതായി മാറ്റുവാന്‍ സാധിക്കും. അതുമാത്രമല്ല ഇതിനായി അധികം പരിശ്രമിക്കേണ്ടതുമില്ല.
4.ചിന് ലിഫ്റ്റ് ചെയ്യാം:
വായ മുഴുവനായി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതിലൂടെ കവിളുകളില്‍ അധികമായുള്ള കൊഴുപ്പ് കുറയ്ക്കുവാന്‍ സാധിക്കും. ഇത് ദിവസേന 10 തവണയെങ്കിലും ചെയ്യുക.
5.മീനിന്റെ പോലെ മുഖം പിടിക്കുക:
മീനുകളുടെ മുഖം പോലെ നിങ്ങളുടെ കവിളുകള്‍ വായിലേയ്ക്ക് ചുരുക്കി പിടിച്ച് ചിരിക്കുക. മുഖത്തെ മസിലുകളെ ഒതുക്കമുള്ളതാക്കുവാന് ഇങ്ങനെ ചെയ്യുന്നത് സഹായിക്കും. അഞ്ച് സെക്കന്റ് നേരമെങ്കിലും ഇതേ രീതിയില്‍ മുഖം പിടിക്കുക, ശേഷം രണ്ടുമൂന്നു തവണയെങ്കിലും ആവര്‍ത്തിക്കുക.
6.മുഖം മസ്സാജ് ചെയ്യുക:
രക്തയോട്ടം വര്‍ദ്ധിപ്പിക്കുവാന്‍ മസ്സാജിംഗ് ചെയ്യുന്നത് വളരെ ഫലപ്രദമാണ്, അതിനാല്‍ മുഖത്ത് വൃത്താകൃതിയില്‍ മസ്സാജ് ചെയ്യുക. താടി, കവിളുകള്‍, നെറ്റി, കണ്‍തടം എന്നിവിടങ്ങളില്‍ കുറച്ച് സമയം ഇതുപോലെ മസ്സാജ് ചെയ്യുക. ചര്‍മ്മം ദൃഡമാക്കുവാനും ഇതിലൂടെ സാധിക്കുന്നു. ഐസ് ക്യൂബുകള്‍ ഉപയോഗിച്ചും മസ്സാജിംഗ് ചെയ്യാവുന്നതാണ്.
7. നന്നായി ഉറങ്ങുക:
ആരോഗ്യമുള്ള ശരീരത്തിനായി ദിവസേന 8 മണിക്കൂറെങ്കിലും ഉറങ്ങുക. വേണ്ടവിധം ഉറങ്ങിയില്ലെങ്കില്‍ ക്ഷീണവും തളര്‍ച്ചയും നിങ്ങളുടെ മുഖത്തെ സൗന്ദര്യത്തിന് മങ്ങലേല്‍പ്പിച്ചേക്കാം.
8. മേയ്ക്കപ്പ് ഇടാം:
ഉടനെ ഒരു പരിഹാരമാണ് ആവശ്യമെങ്കില്‍ മേയ്ക്ക് അപ്പ് നിങ്ങളെ സഹായിച്ചേക്കാം. അധികം ശ്രദ്ധിക്കാത്ത രീതിയില്‍ അല്‍പ്പം മേയ്ക്ക് അപ്പ് ഇടുക. ബ്രോണ്‍സര്‍ ടെക്നിക്ക്, ഹൈലൈറ്റര്‍ എന്നിവ പ്രയോജനപ്രദമാകും.
9. കവിളുകളും ചുണ്ടുകളും ഇറുക്കിപിടിച്ച് ആര്‍ട്ടിഫിഷ്യലായി ചിരിക്കുക:
താടിയഴകിനായ് കവിളുകളും ചുണ്ടുകളും ഇറുക്കിപിടിച്ച് ആര്‍ട്ടിഫിഷ്യലായി ചിരിക്കുന്നത് ഏറെ ഗുണം ചെയ്യും. ദിവസേന 10-15 പ്രാവശ്യം ഇത് ആവര്‍ത്തിക്കുക. നിങ്ങളുടെ മുഖത്തെ കൊഴുപ്പ് കുറയ്ക്കുവാനും നല്ല ഭംഗിയുള്ള താടിയ്ക്കായും ഈ വ്യായാമം വളരെ നല്ലതാണ്.