മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകള്‍ മാറ്റാന്‍ ചില എളുപ്പവഴികളെ നമുക്ക് ഇവിടെ പരിചയപ്പെടാം.കൃത്രിമ വസ്തുക്കള്‍ ഒന്നും തന്നെ ഉപയോഗിക്കാതെ വീട്ടിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഈ കറുത്ത പാടുകളെല്ലാം അകറ്റാം.
- ക്യാബേജ് നന്നായി അരച്ചു മുഖത്തു പുരട്ടുന്നത് കറുത്ത പാടുകള്‍ മാറ്റുന്നതിനോടൊപ്പം ചര്‍മ്മം മൃദുവാക്കുവാനും സഹായിക്കും.
- ഒരു കപ്പ് തൈരില്‍ ഒരു മുട്ട നന്നായി അടിച്ചു ചേര്‍ത്തത് മുഖത്ത് പുരട്ടുക. ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. മുഖം തിളങ്ങുന്നതിനോടൊപ്പം പാട് അകറ്റുന്നതിനും ഫലപ്രധമാണ്.
- കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകള്‍ അകറ്റാന്‍ ഉരുളക്കിഴങ്ങ് കുഴമ്പു രൂപത്തിലാക്കി പുരട്ടുക.
- പച്ച പാലില്‍ രണ്ട് തരി ഉപ്പിട്ട ശേഷം അതില്‍ മുഖം കഴുകുക
- മഞ്ഞള്‍പ്പൊടിയില്‍ നാരങ്ങ നീര് ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. ഇത് മുഖത്ത് തേച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം.