നല്ല ആരോഗ്യത്തിനും വണ്ണം കുറയ്ക്കുവാനും ഓടാന്‍ പോകുന്നത് (Jogging) വളരെയധികം സഹായിക്കുമെന്ന് നമുക്കെല്ലാം അറിയാമല്ലോ. എന്നാല്‍ ഇത് മാത്രമല്ല ജോഗ്ഗിങ്ങ് ചെയ്താലുള്ള
ഗുണങ്ങള്‍. അടുത്തിടെ നടന്ന പഠനത്തില്‍ കണ്ടെത്തുവാന്‍ സാധിച്ചത് ജോഗ്ഗിങ്ങ് (അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യായാമം) ചെയ്യുന്നതിലൂടെ ബുദ്ധിവികാസം ഉണ്ടാകുന്നു എന്നാണ്. നിങ്ങളുടെ തലച്ചോറില്‍ പുതിയ കോശങ്ങളെ വികസിപ്പിച്ച് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുവാനും ഇതിലൂടെ സാധിക്കുന്നു.
ഈ പഠനത്തിനായി ശാത്രജ്ഞര്‍ രണ്ട് ഗ്രൂപ്പ് എലികളെയാണ് ഉപയോഗിച്ചത്. ഒരു ഗ്രൂപിനെ ഒന്നും ചെയ്യാതെ നിര്‍ത്തുകയും മറ്റേ ഗ്രൂപ്പിനെ വീലില്‍ ഓടിക്കുകയും ചെയ്തു. ശേഷം നടത്തിയ ടെസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍.
ഇപ്പോള്‍ ജോഗ്ഗിങ്ങ് ചെയ്യുന്നതിലൂടെ ലഭിക്കുന്ന മറ്റൊരു ഗുണം അറിഞ്ഞുകഴിഞ്ഞല്ലോ? എന്നാല്‍ പിന്നെ സമയം പാഴാക്കാതെ നവോന്മേഷമുള്ള ആരോഗ്യജീവിതത്തിനായി ജോഗ്ഗിങ്ങ് (അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യായാമം) ശീലമാക്കൂ.