ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ കാണപ്പെടുന്ന ഒരു വികസന വൈകല്യമാണ് ഓട്ടിസം. ഇത് കുട്ടികളുടെ പ്രതികരണം, വാര്‍ത്താവിനിമയം, ക്രിയകള്‍, മറ്റുള്ളവരുമായുള്ള ഇടപെടലുകള്‍ എന്നിങ്ങനെയുള്ളവയില്‍ നിന്നും കൃത്യമായി മനസിലാക്കുവാന്‍ സാധിക്കുന്നു. അവര്‍ ഓരോ വസ്തുക്കളെയും ലോകത്തെയും എങ്ങിനെ നോക്കിക്കാണുന്നു, എങ്ങിനെ അതിനെ മനസിലാക്കുന്നു എന്നുള്ളതും ഈ അവസ്ഥയിലുള്ള കുട്ടികളെ മനസിലാക്കുവാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്. ഈ അവസ്ഥ കുട്ടിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് വഷളാകുവാനും സാധ്യത ഏറെയാണ്.
ഈ വൈകല്യം ആജീവനാന്തം നിലനില്‍ക്കുന്ന ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ഓട്ടിസം ഉള്ളവരില്‍, അവരെ പലരീതിയില്‍ ബാധിക്കുന്ന ബുദ്ധിമുട്ടുകള്‍ കണ്ടുവരാറുണ്ട്. ഇവരില്‍ ചിലര്‍ക്ക് സ്വതന്ത്രമായി ജീവിതം നയിക്കുവാന്‍ സാധിക്കും എന്നാല്‍ മറ്റു ചിലര്‍ക്ക് അവരുടെ വ്യത്യസ്തമായ വൈകല്യങ്ങള്‍ കാരണം ആജീവനാന്തം മറ്റുള്ളവരുടെ സഹായം ആവശ്യമായി വരും. ഒട്ടിസത്തെ ചിലപ്പോഴെല്ലാം ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍(autism spectrum disorder-ASD) എന്നും വിളിക്കുന്നു.
വായിക്കുവാനുള്ള കഴിവില്ലായ്മ, ശബ്ദങ്ങള്‍, സ്പര്‍ശം, മണം, രുചി, നിറം, വെളിച്ചം തുടങ്ങിയവയോട് അസ്വസ്ഥത പ്രകടിപ്പിക്കുക എന്നിങ്ങനെയുള്ളവയാണ് ഓട്ടിസം ഉള്ള വ്യക്തികളില്‍ സാധാരണയായി കണ്ടുവരുന്ന വൈകല്യങ്ങള്‍. ഓട്ടിസം പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളിലാണ് ആധികമായി കണ്ടുവരാറുള്ളത്.
കാരണങ്ങള്‍:
തലച്ചോറിലുണ്ടാകുന്ന പല അസാധാരണമായ കാര്യങ്ങള്‍ കാരണം ഒട്ടിസം ഉണ്ടാകുന്നു എന്ന് പറയാം. തലച്ചോറിന്‍റെ വികസനത്തെ ബാധിക്കുന്ന ജനിതകവും, പാരിസ്ഥിതികവുമായ പല മാറ്റങ്ങളും ഓട്ടിസം ഉണ്ടാകുവാനുള്ള കാരണമായി പറയുന്നു. ഇതെ സംബന്ധിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
ഓട്ടിസം ഒരു വ്യക്തി സ്വയം ഉണ്ടാക്കുന്നതോ, സാമൂഹിക പ്രശ്നങ്ങള്‍ കാരണമോ ഉണ്ടാകുന്ന ഒരവസ്ഥയല്ല.
പ്രസവത്തിനു മുന്‍പായി ഓട്ടിസത്തിനു വഴിവച്ചേക്കാവുന്ന ചില കാര്യങ്ങള്‍:
- ഗര്‍ഭകാലത്ത്, പ്രത്യേകിച്ച് ആദ്യത്തെ 3 മാസത്തില്‍, ആന്‍റിഡിപ്പ്രസ്സന്‍റുകള്‍ കഴിക്കുന്നത്.
- ഗര്‍ഭകാലത്ത് നല്ല പോഷകാഹാരങ്ങള്‍ കഴിക്കാത്തത്, പ്രത്യേകിച്ച് ആവശ്യമുള്ള ഫോളിക് ആസിഡ് ലഭിക്കാതെ വരുമ്പോള്‍.
- അമ്മയുടെ പ്രായം( പ്രായം ചെന്ന അച്ഛന്മാര്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ ഒട്ടിസം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്).
- പ്രസവ സമയത്തോ പ്രസവം കഴിഞ്ഞ് അല്‍പ്പസമയത്തിനുള്ളിലോ, കുട്ടിയുടെ ഭാരക്കുറവ്, രക്തക്കുറവ് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള സങ്കീര്‍ണ്ണതകള്‍ ഉണ്ടാകുക.
- ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന ഏതെങ്കിലും ഇന്‍ഫെക്ഷനുകള്‍.
- ലോഹങ്ങള്‍, കീടനാശിനികള്‍ മുതലായ കെമിക്കല്‍ പൊല്ല്യൂട്ടന്‍റുകളുമായി സമ്പര്‍ക്കത്തില്‍ വരുക.
രൂക്ഷത അനുസരിച്ച് ഓട്ടിസത്തെ 4 വിധത്തില്‍ തരം തിരിച്ചിരിക്കുന്നു:
- റെറ്റ് സിണ്ട്രോം (Rett Syndrome)
- ആസ്പെര്‍ഗര്‍ സിണ്ട്രോം (Asperger Syndrome)
- ചൈല്‍ഡ്ഹുഡ് ഡിസിന്‍റഗ്രേറ്റീവ് ഡിസോര്‍ഡര്‍ (Childhood Disintegrative Disorder)
- പെര്‍വാസിവ് ഡവലപ്പ്മെന്‍റല്‍ ഡിസോര്‍ഡര്‍ (Pervasive Developmental Disorder)
ലക്ഷണങ്ങള്‍:
18 മാസം മുതല്‍ തന്നെ ഓട്ടിസം ഉള്ള കുട്ടികളില്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ കണ്ടുതുടങ്ങും. സംസാരം, കളി, മറ്റുള്ളവരോടുള്ള സമ്പര്‍ക്കം മുതലായവയില്‍ ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കുന്നതാണ് അവയില്‍ പ്രധാനപെട്ടവ.
ഓട്ടിസത്തിന്‍റെ പ്രഭാവമനുസരിച്ച് ഓരോരുത്തരിലും അതിന്‍റെ ലക്ഷണങ്ങളും മറ്റും വ്യത്യാസപ്പെട്ടിരിക്കും. ചിലര്‍ക്ക് ചെറിയ തോതിലുള്ള പ്രശ്നങ്ങളെ ഉണ്ടാകൂ, എന്നാല്‍ മറ്റുചിലരില്‍ നേരെ വിപരീതമായിരിക്കും. എന്നിരുന്നാലും ഓട്ടിസം ഉള്ള എല്ലാ കുട്ടികളിലും താഴെ പറഞ്ഞിരിക്കുന്ന ചില പൊതുവായ പ്രശ്നങ്ങള്‍ കണ്ടു വരാറുണ്ട്.
- സാമൂഹിക സമ്പര്‍ക്കക്കുറവ്
- കളികളില്‍ പങ്കുകൊള്ളാതിരിക്കുക
- വാചികവും അല്ലാത്തതുമായ വാര്‍ത്താവിനിമയത്തിലെ ബുദ്ധിമുട്ടുകള്‍
1-2 വയസ്സ് വരെ ഓട്ടിസം ഉള്ള ചില കുട്ടികളില്‍ ഇതിന്‍റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണുകയില്ല. പക്ഷെ നേരത്തെ മനസിലാക്കി ചെയ്തിരുന്ന പല പ്രവര്‍ത്തികളും പെട്ടന്ന് തന്നെ ചെയ്യാതെ വരികയും, അതെല്ലാം ചെയ്യാനുള്ള കഴിവ് തന്നെ നഷ്ടപ്പെട്ടതായി പെരുമാറുവാനും തുടങ്ങുന്നു. ഇതിനെ റിഗ്രെസ്സിവ് ഓട്ടിസം (regressive Autism) എന്ന് വിളിക്കുന്നു. ഈ അവസ്ഥയുള്ള ആളുകള്‍:
- വീണ്ടും ഒരേ പ്രവര്‍ത്തികള്‍ ചെയ്യുന്നു
- ചില വസ്ത്തുക്കളോട് പ്രത്യേക ഇഷ്ടം പ്രകടിപ്പിക്കുന്നു.
- കാഴ്ച, സ്പര്‍ശം, കേള്‍വി, രുചി, മണം എന്നിവയോട് പെട്ടന്ന് അസ്വസ്ഥത പ്രകടിപ്പിക്കുന്നു.
- ദിനചര്യയില്‍ മാറ്റങ്ങള്‍ സംഭവിച്ചാല്‍ വളരെയധികം ദുഃഖം പ്രകടിപ്പിക്കുന്നു.
ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ കുറയുകയോ രൂക്ഷമാകുകയോ ചെയ്യാം.
വാത്താവിനിമയത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍:
- സംസാരിക്കുവാന്‍ പഠിക്കുവാന്‍ വൈകുക, ചിലപ്പോള്‍ തീരെ സംസാരിക്കാതിരിക്കുക.
- ചില വാക്കുകള്‍ ആവര്‍ത്തിക്കുക.
- ഒരു സംഭാഷണം ആരംഭിക്കുവാന്‍ പ്രയാസമനുഭവികുക.
- സമ്പര്‍ക്കങ്ങളില്‍ വാക്കുകള്‍ക്ക് പകരം ആംഗ്യങ്ങള്‍ കാണിക്കുക.
- സമ്പര്‍ക്കം ഇല്ലാത്ത അവസ്ഥ.
സാമൂഹികമായ സമ്പര്‍ക്കം:
- പിന്‍വാങ്ങല്‍
- കളികളില്‍ പങ്കുകൊള്ളില്ല
- കൂട്ടുകൂടുകയില്ല
- തന്മയീഭാവം കുറവായിരിക്കും
- മറ്റുള്ളവരെ വസ്തുക്കളായി കണക്കാക്കുന്നു
വിവേക സംബന്ധിയായ വിവരങ്ങള്‍:
- വേദനയോട് പെട്ടന്നോ അല്ലാതെയോ, രൂക്ഷമായോ അല്ലാതെയോ പ്രതികരിക്കുന്നു.
- പ്രതലങ്ങളില്‍ ഉരസുക.
- വസ്ത്തുക്കളെ നക്കുക.
- സാധാരണ ശബ്ദങ്ങള്‍ വളരെ വളരെ ഉയര്‍ന്നതായി അനുഭവപ്പെടുക.
- ആലിംഗനങ്ങള്‍, സ്പര്‍ശനം മുതലായവയില്‍ നിന്നും അകലുക.
പെരുമാറ്റം:
- ശ്രദ്ധക്കുറവ്
- താല്‍പര്യക്കുറവ്
- മടി അല്ലെങ്കില്‍ അമിതപ്രതികരണം
- അമിതമായി വരുന്ന ദേഷ്യം, അക്രമാസക്തി സ്വയം അല്ലെങ്കില്‍ മറ്റുള്ളവരുടെ മേല്‍ കാണിക്കുക
- ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ചെയ്യുക
- അമിതമായുള്ള ശാഠ്യം
നേരത്തെ തിരിച്ചറിയുക എന്ന കര്‍ത്തവ്യം മാതാപിതാക്കളുടെതാണ്:
ഒരു രക്ഷിതാവെന്ന നിലയില്‍ നിങ്ങളുടെ കുട്ടിയില്‍ ഓട്ടിസത്തിന്‍റെ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് തിരിച്ചറിയേണ്ടത് നിങ്ങളുടെ കര്‍ത്തവ്യമാണ്. ഒരു പതിനഞ്ച് മിനിറ്റ് നേരത്തെ പരീക്ഷണത്തിലും നിരീക്ഷണത്തിലും ഒരു ശിശുരോഗവിദഗ്ദ്ധന് കണ്ടെത്താന്‍ കഴിയാത്ത പല കാര്യങ്ങളും മനസിലാക്കുവാന്‍ കുട്ടിയോടൊപ്പം അധിക സമയം ചിലവഴിക്കുന്ന നിങ്ങള്‍ക്ക് സാധിക്കും. എന്നുവെച്ച് ഡോക്ടറുടെ സേവനം വേണ്ടന്നല്ല. ഒരു നല്ല ഡോക്ടര്‍ക്ക് കുട്ടിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുവാനുള്ള പല ഉപയോഗപ്രദമായ മാര്‍ഗ്ഗങ്ങളും പറഞ്ഞു തരുവാന്‍ സാധിക്കും. എന്തെല്ലാം കാര്യങ്ങള്‍ സാധാരണമാണ് ഇതെല്ലാം അസാധാരണവും എന്ന് നിങ്ങള്‍ സ്വയം മനസിലാക്കുക. കുട്ടിയെ സംബന്ധിച്ചുള്ള എല്ലാ വിഷയത്തിലും നല്ല ശ്രദ്ധ നല്‍കുക.
കുഞ്ഞുങ്ങളിലും ചെറിയകുട്ടികളിലും കാണപ്പെടുന്ന ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍:
- സ്വമേധയ കാര്യങ്ങളെ ചെയ്യാനുള്ള കഴിവ് കുറവ്.
- കണ്ണുകളില്‍ നോക്കില്ല
- ചിരിക്കുമ്പോള്‍ തിരിച്ച് ചിരിക്കില്ല
- പേര് വിളിക്കുമ്പോഴോ പരിചയമുള്ള ശബ്ദങ്ങള്‍ കേള്‍ക്കുമ്പോഴോ പ്രതികരിക്കുകയില്ല
- ചലിക്കുന്ന വസ്തുക്കളെ കണ്ണുകളാല്‍ പിന്തുടരുകയില്ല
- ചൂണ്ടിക്കാണിക്കുകയോ, യാത്രപറയുവാന്‍ കൈ ഉയര്‍ത്തുകയോ ചെയ്യില്ല
- ആശയവിനിമയത്തിനായി മറ്റൊരു തരത്തിലുള്ള ചേഷ്ടകളും ചെയ്യില്ല
- വസ്തുക്കളെ ചൂണ്ടിക്കാണിക്കുവാന്‍ ഉപയോഗിക്കുന്ന ആംഗ്യങ്ങളോട് പ്രതികരിക്കുകയില്ല
- നിങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ വേണ്ടി ശബ്ദങ്ങള്‍ ഉണ്ടാക്കുകയില്ല
- ആലിംഗനങ്ങളോട് പ്രതികരിക്കുകയോ അതിനായി മുതിരുകയോ ചെയ്യില്ല
- നിങ്ങളുടെ ചലനങ്ങളെയും ചേഷ്ടകളെയും അനുകരിക്കുകയില്ല
- അവരെ എടുക്കുവാനായി കൈകള്‍ ഉയര്‍ത്തുകയില്ല
- മറ്റുള്ളവുരുമൊത്ത് കളിക്കുകയോ അതിനു താല്പര്യം കാണിക്കുകയോ, ആഹ്ലാദിക്കുകയോ ചെയ്യില്ല
- സഹായം അഭ്യര്‍ത്ഥിക്കുകയോ മറ്റേതെങ്കിലും അഭ്യര്‍ത്ഥനകളോ നടത്തുകയില്ല
ചികിത്സ:
പ്രാരംഭത്തിലെ ചികിത്സകള്‍ ആരംഭിച്ചാല്‍ ഓട്ടിസം ഉള്ള കുട്ടികളില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാകാം. പെരുമാറ്റ രീതിയിലും മാറ്റങ്ങള്‍ പ്രകടമാകും. ഇതിനായി പലവിധ തെറാപ്പികളും ഇന്ന് രാജ്യത്ത് ലഭ്യമാണ്.
തെറാപ്പികള്‍:
- വൈദ്യപരിശോധനകള്‍
- ഫിസിയോ തെറാപ്പി
- പെരുമാറ്റം വിലയിരുത്തല്‍
- സംസാരം- ഭാഷ തെറാപ്പി
- കഴ്ചയ്ക്കുള്ള തെറാപ്പി
- വിവേക സംബന്ധിയായ ഏകീകരണം
മരുന്നുകള്‍:
പെരുമാറ്റം, വികാരങ്ങള്‍ എന്നിവ കാരണമുണ്ടാകുന്ന താഴെ പറഞ്ഞിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഓട്ടിസം ഉള്ള ചില കുട്ടികളില്‍ ചികിത്സകള്‍ നടത്താറുണ്ട്.
- ക്രോധം/ ശാഠ്യം
- മടി
- അസ്വസ്ഥത
- വ്യാകുലത
- ദേഷ്യം കാരണം പൊട്ടിത്തെറിക്കുക
- പെട്ടന്ന് ഭാവം മാറുക
മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ഒരു ശിശുരോഗ വിദഗ്ദ്ധന്‍റെ സേവനം നേടുക. ഡോക്ടറുടെ പക്കല്‍ നിന്നും നിങ്ങളുടെ കുട്ടിയുടെ അവസ്ഥയ്ക്കുള്ള ഉത്തമ പരിഹാരം ലഭിക്കും. എന്നിരുന്നാലും ഇത്തരം ചികിത്സകളും മരുന്നുകളും വഴി ഒട്ടിസത്തിന് സ്ഥിരതയുള്ള പരിഹാരം ലഭിക്കുകയില്ല എന്ന് അറിയുക. ഈ അവസ്ഥയെ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുവാനായി മാത്രമേ ഇവ സഹായിക്കുന്നുള്ളൂ. പൂര്‍ണ്ണമായും മാറ്റുവാന്‍ സാധിച്ചില്ലെങ്കിലും ഒരാള്‍ക്ക് നിരന്തരപരിശ്രമത്തിലൂടെ കാലക്രമേണ കുറെയേറെ ഈ അവസ്ഥയെ അതിജീവിക്കുവാന്‍ സാധിക്കും.