ഒരു സുന്ദരിയായ സ്ത്രീ നടന്നു പോകുമ്പോള്‍ ഒന്ന് നോക്കാത്ത ആണുങ്ങള്‍ കുറവായിരിക്കും. അതങ്ങിനെയാണ് സ്ത്രീകളുടെ സൗന്ദര്യത്തെ എപ്പോഴും പുരുഷന്മാര്‍ വളരെയധികം ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ പുരുഷ വര്‍ഗത്തിന്റെ പ്രശംസ പിടിച്ചുപറ്റാനും മറ്റു സ്ത്രീകള്‍ അസൂയയോടെ തങ്ങളെ നോക്കുവാനും സ്ത്രീകള്‍ പൊതുവേ തല്‍പ്പരരാണ്. അതിനാല്‍ തന്നെ തങ്ങളുടെ വസ്ത്ര ധാരണവും അകാരഭാഗിയും തുടങ്ങി എല്ലാ കാര്യത്തിലും വളരെയേറെ ശ്രദ്ധനല്‍കുന്നു. എന്നാല്‍ പുരുഷന്മാരുടെ താല്‍പ്പര്യങ്ങള്‍ മനസിലാക്കാന്‍ അത്ര പ്രയാസകരമല്ല. ആദ്യ നോട്ടത്തില്‍ തന്നെ സ്ത്രീയുടെ അംഗലാവണ്യം മാത്രമാണ് പ്രുഷന്മാര്‍ ശ്രദ്ധിക്കുന്നതെന്നാണ് ഭൂരിഭാഗം സ്ത്രീകളുടെയും ധാരണ. എന്നാല്‍ പുരുഷന്മാര്‍ മറ്റനേകം കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ട്.
ഇവയെതെല്ലമാണെന്നു നോക്കാം:
- വശീകരിക്കും കണ്ണുകള്‍:
ഒരു സ്ത്രീയുടെ വ്യക്തിത്ത്വവും പ്രകൃതവും ആവളുടെ കണ്ണുകളില്‍ നിന്നും മനസിലാക്കുവാന്‍ സാധിക്കുന്നു അതിനാല്‍ തന്നെ ആദ്യം ആണുങ്ങള്‍ ശ്രദ്ധിക്കുന്നത് അവളുടെ കണ്ണുകളാണ്. ഒരു വ്യക്തിയുമായി ആദ്യം സമ്പര്‍ക്കം ഉണ്ടാകുന്നത് കണ്ണുകളിലൂടെയാണ്. അതിനാല്‍ കണ്ണുകള്‍ എപ്പോഴും കണ്മഷിയോ മസ്കാരയോ ഉപയോഗിച്ച് ഭംഗിയായി നിലനിര്‍ത്തുക.
- ഹാ എന്താ ആ ചിരി:
ചിരി ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്? ഒരു പുരുഷനെ നിങ്ങളില്‍ അനുരുക്തനാക്കാന്‍ നിങ്ങളുടെ ചിരി തന്നെ ധാരാളം. ഒരുവനെ നിങ്ങളിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകമാണ് നിങ്ങളുടെ പുഞ്ചിരി.
- ഇടതൂര്‍ന്ന കാര്‍ക്കൂന്തല്‍:
മുടി നല്ലവണ്ണം സംരക്ഷിക്കുകയും പരിപാലിക്കുക്കയും ചെയ്യുന്നത് പുരുഷനെ മാത്രമല്ല സ്ത്രീകളെയും നിങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള മാര്‍ഗമാണെന്ന് മിടുക്കികളായ സ്ത്രീകള്‍ക്കിറിയാം. പുരുഷമാര്‍ക്ക് നല്ല അഴകും ഇടതൂര്‍ന്നതുമായ മുടിയുള്ള സ്ത്രീകളെ ഏറെ ഇഷ്ടമാണ്.
- കാലുകള്‍:
പുരുഷന്മാര്‍ സ്ത്രീകളുടെ കാലുകളിലും ആകൃഷ്ടരാകറുണ്ടെന്നുള്ളത് ഒരു നഗ്നസത്യമാണ്. നീണ്ട കാലുകളുള്ള സ്ത്രീകളെ പുരുഷന്മാര്‍ വളരെയധികം ഇഷ്ടപ്പെടുന്നു. അതിനാല്‍ കാലുകലിലെ നന്നായി പരിപാലിക്കണം പ്രത്യേകിച്ച് കാല്‍പ്പാദങ്ങളും നഘങ്ങളും. കാല്‍പ്പാദങ്ങളില്‍ നോക്കിയാല്‍ ഒരു പെണ്ണിന്റെ വൃത്തിയും വെടിപ്പും മനസിലാക്കുവാന്‍ സാധിക്കുമെന്ന്‍ ഒരു പഴമൊഴി തന്നെ ഉണ്ടല്ലോ.
തങ്ങളുടെ മാറിടമാണ് പുരുഷന്മാര്‍ ആദ്യം ശ്രദ്ധിക്കുന്ന ഇടമെന്നു തെറ്റിദ്ധരിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. എന്നാല്‍ സത്യമെന്തെന്നാല്‍ ഒരു സ്ത്രീയുടെ കണ്ണുകളും പുഞ്ചിരിയും കഴിഞ്ഞേ മാറിടം പുരുഷന്മാര്‍ ശ്രദ്ധിക്കുന്നുള്ളൂ. പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ മാറിടത്തില്‍ നോക്കുന്നത് തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത ഒരു സാധാരണ ചേഷ്ടയാണെന്നാണ് സര്‍വേ പ്രകാരം മനസിലാക്കുവാന്‍ സാധിക്കുന്നത്.
- വസ്ത്രധാരണം:
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കഴിഞ്ഞേ വസ്ത്രധാരണം പുരുഷന്മാരുടെ ശ്രദ്ധയില്‍ പതിയൂ. അതിനാല്‍ മറ്റുള്ള വിശേഷണങ്ങള്‍ നന്നാക്കിയാല്‍ വസ്ത്രധാരണത്തിലേക്ക് സ്ത്രീകള്‍ക്ക് ശ്രദ്ധതിരിക്കാം. കാഷ്വല്‍ ആണെങ്കിലും നിങ്ങള്‍ക്ക് ഏറ്റവുമധികം ഇണങ്ങുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക. പുത്തന്‍ ട്രെന്‍റുകള്‍ അറിയാന്‍ മാസികകളും മറ്റും ഉപകരിക്കും. ക്ലാസ്സി, ഫങ്കി സ്റ്റയിലുകള്‍ ഏറെ ആകര്‍ഷകവും പുരുഷന്മാര്‍ ഏറെ ഇഷ്ടപ്പെടുന്നവയുമാണ്.
- ചര്‍മ്മം:
പുരുഷന്‍ ശ്രദ്ധിക്കുന്ന മറ്റൊരു ലക്ഷണമാണ് ചര്‍മ്മം. അതിനാല്‍ ചര്‍മ്മ പരിപാലനാം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഓരോ കാലാവസ്ഥയിലും ചര്‍മ്മത്തില്‍ പല മാറ്റങ്ങളും ഉണ്ടാകാം. അതിനാല്‍ ചര്‍മ്മത്തിന്‍റെ നിറം മങ്ങാതെയും ആരോഗ്യകരമായും സംരക്ഷിക്കേണ്ടതാണ്.
ആകാരഭംഗി മാത്രമല്ല പുരുഷന്മാര്‍ ശ്രദ്ധിക്കുന്നതെന്ന് മനസ്സിലായല്ലോ? ഈ അറിവ് നിങ്ങള്‍ക്ക് ഉപയോഗപ്രദമാകുമെന്നു വിശ്വസിക്കുന്നു.