അച്ഛനും അമ്മയും ആകുക എന്നത് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളില്‍ ഒന്നാണ്. എന്നാല്‍ വൈകിയുള്ള വിവാഹവും, കുഞ്ഞ് ഇപ്പോള്‍ വേണ്ട എന്ന തീരുമാനവുമെല്ലാം കാരണം 20 ശതമാനം ആളുകള്‍ക്കെങ്കിലും ഇന്ന് വന്ധ്യത പിടിപെടുന്നതായി കണ്ടുവരുന്നുണ്ട്.
അച്ഛനമ്മമാരാവാന്‍ ഏറ്റവും അനുയോജ്യമായ പ്രായം ഏതെന്ന് പലര്‍ക്കും അറിയില്ല. അതിനാല്‍ തന്നെ വന്ധ്യത ഉണ്ടാകാനുള്ള സാധ്യത അധികരിക്കുകയും ചെയ്യുന്നു.
ഈ പ്രശ്നം ഉണ്ടാകാതിരിക്കുവാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഏതെല്ലാമെന്ന് അറിയൂ, കാരണം ഏറ്റവും പറ്റിയ പ്രായത്തില്‍ അമ്മയാകുവാന്‍ പറ്റുന്നത് കുട്ടികളുടെ ആരോഗ്യത്തിനും നല്ലതാണ്.
അമ്മയാവാന്‍ പറ്റിയ പ്രായം
15 വയസ്സ് മുതല്‍ തന്നെ പെണ്‍കുട്ടികളില്‍ അണ്ഡവളര്‍ച്ച ഉണ്ടാവുന്നു. ഇതിനു ശേഷം 20 വര്‍ഷത്തോളം നല്ല രീതിയില്‍ അണ്ഡവളര്‍ച്ച നടക്കും. 20-25 വയസ്സാണ് സ്ത്രീകളില്‍ അമ്മയാവാന്‍ പറ്റിയ ഏറ്റവും നല്ല പ്രായം.
അച്ഛനാകാന്‍ പ്രായം
മുപ്പത്തഞ്ച് വയസ്സിനുള്ളില്‍ അച്ഛനാകുന്നതാണ് ഏറ്റവും നല്ലത്. ഇത് ആരോഗ്യമുള്ള കുഞ്ഞിന്‍റെ ജന്മത്തിനു സഹായിക്കുന്ന ഘടകമാണ്.
സ്വാഭാവികമായ ഗര്‍ഭധാരണം
സ്വാഭാവികമായ ഗര്‍ഭധാരണമാണ് ഏറ്റവും നല്ലത്. 30 വയസ്സിനു ശേഷം സ്വാഭാവിക ഗര്‍ഭധാരണം നടക്കുന്നതിനുള്ള സാധ്യതകള്‍ കുറയും.
പ്രായം കൂടുമ്പോള്‍
പ്രായം കൂടുന്തോറും അണ്ഡങ്ങളുടെ ഗുണനിലവാരം കുറഞ്ഞു കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ജനിയ്ക്കുന്ന കുട്ടികളില്‍ ജനിതക തകരാറുകള്‍ ഉണ്ടാകുവാന്‍ സാധ്യതകള്‍ ഏറെയാണ്.
അമിതമായ ആര്‍ത്തവ വേദന
അമിതമായ ആര്‍ത്തവ വേദന ഉള്ളവരിലും ഗര്‍ഭധാരണം പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഗര്‍ഭപാത്രത്തിന്‍റെ ഭിത്തിയുടെ വലിപ്പം കൂടുതന്നതാണ് ഇതിന് കാരണം.
ഗര്‍ഭാശയത്തിലെ വ്യതിയാനങ്ങള്‍
പ്രായം കൂടുന്തോറും ഗര്‍ഭാശയത്തില്‍ പലതരത്തിലുള്ള വ്യതിയാനങ്ങള്‍ സംഭവിയ്ക്കുന്നു. ചിലപ്പോള്‍ ഗര്‍ഭപാത്രത്തില്‍ മുഴകളും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. ഇതെല്ലാം ഗര്‍ഭധാരണത്തിന് പ്രശ്‌നമായേക്കാം.
ചികിത്സ രണ്ടു പേര്‍ക്കും
ഗര്‍ഭധാരണം നടന്നില്ലെങ്കില്‍ ചികിത്സ തേടേണ്ടത് സ്ത്രീക്ക് അല്ലെങ്കില്‍ പുരുഷന് മാത്രമല്ല. ഇരുവരും ഒരുമിച്ചാണ് ചികിത്സയ്ക്ക് വിധേയരാവേണ്ടത്.