നമ്മുടെ ആരോഗ്യത്തിന് ഗ്രീന്‍ ടീ അത്യുത്തമമാണെന്ന കാര്യം ഏവര്‍ക്കും അറിയാമല്ലോ. ഇതിലെ ആന്‍റിഓക്‌സിഡന്‍റുകള്‍ ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ക്കെതിരെയുള്ള നല്ലൊരു പ്രതിരോധവഴി കൂടിയാണ്.
ഇത്രയേറെ ആരോഗ്യഗുണങ്ങളുള്ള ഇത് ഗര്‍ഭധാരണത്തിനും സഹായിക്കുമെന്നാണ് അടുത്തിടെ കാലിഫോര്‍ണിയില്‍ നടന്ന ഒരു പഠനം തെളിയിക്കുന്നത്. ഗ്രീന്‍ ടീ ഗര്‍ഭധാരണത്തിന് സഹായിക്കുമെന്നോ? വിശ്വസിക്കുവാന്‍ പറ്റുന്നില്ല അല്ലെ? എന്നാല്‍ ഇത് വാസ്തവമാണ്.
ഇതെക്കുറിച്ചുള്ള ചില വസ്തുതകള്‍,
- ഗ്രീന്‍ ടീ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ഒന്നാണെന്നാണ് കാലിഫോര്‍ണിയയില്‍ നടത്തിയ ഒരു പഠനം പറയുന്നത്. ഈ പഠനപ്രകാരം ദിവസവും അരക്കപ്പ് ഗ്രീന്‍ ടീ കുടിച്ച സ്ത്രീകള്‍ക്ക് മറ്റുള്ളവരേക്കാള്‍ ഗര്‍ഭധാരണത്തിന് സാധ്യത രണ്ടിരട്ടി കൂടുതലാണെന്നാണ് തെളിഞ്ഞിരിക്കുന്നത്.
- ഗ്രീന്‍ ടീയിലെ പോളിഫിനോളുകള്‍ സ്ത്രീ ശരീരത്തിലെ അണ്ഡത്തിന്‍റെ പ്രത്യുല്‍പാദന ക്ഷമതയെ വര്‍ദ്ധിപ്പിക്കുന്നു. അണ്ഡത്തിനു കൂടുതന്‍ ഓജസ്സും ലഭിക്കുന്നു.
- യൂട്രസിന് പ്രശ്‌നമുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണ കാലം, അതായത് പത്തുമാസക്കാലം പ്രശ്നങ്ങള്‍ കൂടാതെ കടന്നുപോകുവാനുള്ള ശക്തി ഗ്രീന്‍ ടീ നല്‍കുന്നു.
- ഗര്‍ഭധാരണത്തിന് അത്യാവശ്യമായ ഫോളിക് ആസിഡ് ഉല്‍പാദനത്തിനും ഗ്രീന്‍ ടീ നല്ലതാണ്.
- ഇതിനു പുറമെ ടെന്‍ഷന്‍,സ്‌ട്രെസ് തുടങ്ങി ഗര്‍ഭധാരണത്തെ പ്രതികൂലമായി ബാധിയ്ക്കുന്ന ഘടകങ്ങളെ നിയന്ത്രിയ്ക്കുവാനും ഗ്രീന്‍ ടീ നല്ലതാണ്.
- പുരുഷബീജത്തിന്‍റെ പ്രത്യുല്‍പാദന ക്ഷമത വര്‍ദ്ധിപ്പിയ്ക്കാനും ചലനശേഷി വേഗത്തിലാക്കാനും ഗ്രീന്‍ ടീ സഹായിക്കുന്നുവെന്നും പഠനങ്ങള്‍ തെളിയികുന്നുണ്ട്.