സ്തനാരോഗ്യത്തിന് ആവശ്യമായ ഭക്ഷണങ്ങള്‍

സ്തനഭംഗി സ്ത്രീകളുടെ സൗന്ദര്യത്തിന് വളരെ പ്രധാനമാണ്. സ്തനങ്ങളുടെ ഭംഗി മാത്രമല്ല, ആരോഗ്യവും വളരെ പ്രധാനം തന്നെ. ആരോഗ്യം സ്തനഭംഗിയ്ക്കും വളരെ പ്രധാനം തന്നെയാണ്. സ്തനങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്.

പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, വൈറ്റമിന്‍ ഇ ഓയില്‍, ഫല്‍ക്‌സ് സീഡുകള്‍, ഒലീവ് ഓയില്‍ എന്നിവ ഇത്തരം ഭക്ഷണങ്ങളില്‍ വളരെ പ്രധാനമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ചില പ്രത്യേക തരം ഘടകങ്ങളാണ് സ്തനഭംഗിയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്നത്. സ്തനങ്ങളുടെ ആരോഗ്യത്തിനും ഒപ്പം ഭംഗിയ്ക്കും സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

മഞ്ഞനിറത്തിലുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും സ്തനഭംഗിക്കും ആരോഗ്യത്തിനും വളരെ പ്രധാനമാണ്. പഴം, മഞ്ഞനിറത്തിലുള്ള ക്യാപ്‌സിക്കം, ഓറഞ്ച്, ക്യാരറ്റ്, ആപ്രിക്കോട്ട് എന്നിവ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. സ്തനഭംഗിയ്ക്കും അസുഖങ്ങളെ ചെറുക്കുന്നതിനും ഇത് സഹായിക്കും. കോളിഫല്‍ര്‍, ക്യാബേജ്, ബ്രൊക്കോളി, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ സ്തനാരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയില്‍ ഐസോത്തിയോസൈനേറ്റ്‌സ് എന്നൊരു ഘടകമുണ്ട്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത്തരം ഭക്ഷണങ്ങള്‍ വളരെയധികം സഹായിക്കും.

വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങളും സ്തനാരോഗ്യത്തിന് വളരെ നല്ലതാണ്. ബദാം, ബട്ടര്‍ ഫ്രൂട്ട് എന്നിവയില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. മാസമുറ സമയത്ത് ചില സ്ത്രീകള്‍ക്ക് മാറിടവേദന, മാറിടത്തില്‍ തടിപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതാണ്. ഫല്‍ക്‌സ് സീഡ്, ഫ്ല്‍ക്‌സ് സീഡ് ഓയില്‍ എന്നിവ ഒമേഗ ത്രീ, ഒമേഗ സിക്‌സ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ്. ഇവ ശരീരത്തിലെ ഈസ്ട്രജന്‍ അളവ് ഉയര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യും.

ബ്രെസ്റ്റ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇവ വളരെ സഹായകമാണ്. ഒലീവ് ഓയില്‍, ഫിഷ് ഓയില്‍ എന്നിവയും മാറിട വലിപ്പത്തിനും സ്തനാര്‍ബുദം പോലുള്ള രോഗങ്ങള്‍ തടയാനും സഹായകമാണ്. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകളാണ് ഈ ഗുണം ചെയ്യുന്നത്. അനാവശ്യമായ കൊഴുപ്പു കുറയ്ക്കാനും അതുവഴി അസുഖങ്ങള്‍ തടയാനും ഇവ സഹായിക്കും.

Authors

Related posts

Top