ആള്‍ക്കൂട്ടത്തില്‍ തിളങ്ങുവാന്‍…

“സൗന്ദര്യം ശക്തിയാണ്, മേക്ക് അപ്പ് അതിനെ വളരെയധികം വര്‍ദ്ധിപ്പിക്കുന്ന ഒന്നും; അത് സ്ത്രീകളുടെ മാത്രം രഹസ്യമാണ്” 

തങ്ങളുടെ ഭംഗിയെ വര്‍ദ്ധിപ്പിക്കുവാനായി മേക്ക് അപ്പ് ഇടുവാന്‍ സ്ത്രീകള്‍ക്ക് പൊതുവേ വളരെയിഷ്ടമാണ്. പക്ഷെ പെര്‍ഫെക്റ്റ് ലുക്കിനായുള്ള മേക്ക് അപ്പിനായി ഏറെ നേരം ചിലവഴിക്കുന്നത് നമ്മില്‍ പലര്‍ക്കും താല്‍പര്യമില്ലായിരിക്കാം. അതിനാല്‍ അധികസമയം ചിലവിടാതെ തന്നെ ഈസിയായി മേക്ക് അപ്പ് ഇടുവാന്‍ സാധിച്ചാലോ? അതെ, ഈസിയായി മിനിറ്റുകള്‍ കൊണ്ട് സൗന്ദര്യം വര്‍ദ്ധിപ്പിക്കുവാന്‍ ഇത് വായിക്കൂ:

1. ഫ്രഷ്‌ മേക്ക് അപ്പ്:

ഒരു പാര്‍ട്ടിക്കിടയിലോ ഏതെങ്കിലും പരിപാടിക്കിടയിലോ നിങ്ങള്‍ വാഷ് റൂമില്‍ മേക്ക് അപ്പ് ഫ്രഷ്‌ ആക്കുവാന്‍ പോകുമ്പോള്‍, മുഖത്തുള്ളത് കളഞ്ഞ് പുതുതായി മേക്ക് അപ്പ്  ഇടുന്നതിനു പകരം കണ്ണുകളുടെ മടക്കിലും തടത്തിലും അല്‍പ്പം ബ്ലഷ് പുരട്ടൂ. നിങ്ങളുടെ കണ്ണുകള്‍ വളരെ ഫ്രഷ്‌ ആയി കാണപ്പെടും.
fashion_blogger_hairstyles_Kristina_Bazan_hairstyles4

2. ലിപ്പ് സ്റ്റെയിന്‍സ്:

ചുണ്ടുകളില്‍ പുരട്ടുവാന്‍ ലിപ്പ് സ്റ്റെയിനുകള്‍(Lip stains) ഇപ്പോള്‍ പരക്കെ ഉപയോഗിക്കുന്നുണ്ട്. അപ്പോള്‍ വീട്ടിലെ അടുക്കളയില്‍ നിന്നും ഒരെണ്ണം ഉണ്ടാക്കിയാലോ? ചുണ്ടുകളില്‍ ഒരു കഷണം ബീറ്റ്റൂട്ട് വെച്ച് തേക്കുക. ഇതിന്‍റെ നിറം ഏറെ മണിക്കൂറുകള്‍ നിലനില്‍ക്കും. അതുമാത്രമല്ല നിങ്ങളുടെ ചുണ്ടുകളുടെ പ്രകൃതിദത്തമായ നിറമാണിതെന്നെ ആര്‍ക്കും തോന്നൂ.

3. സെലെക്റ്റീവ് ഫൌണ്ടേഷന്‍:

ഫൌണ്ടേഷന്‍ ഇടുമ്പോള്‍ മുഖത്ത് മുഴുവനായി തേക്കേണ്ട ആവശ്യമില്ല. കവിള്‍ തടം, നെറ്റി, മൂക്കിനു മുകളില്‍, ചുണ്ടുകല്‍ താഴെ, താടി ഭാഗം എന്നിങ്ങനെയുള്ള ഇടങ്ങളില്‍ മാത്രം ഫൌണ്ടേഷന്‍ ഇടുക.

4. പ്രൈമര്‍ റീപ്ലേസ്മെന്‍റ്: 

നിങ്ങളുടെ പക്കല്‍ പ്രൈമര്‍ ഇല്ലെങ്കില്‍ വിഷമിക്കേണ്ടതില്ല. ആദ്യം മുഖം ശുദ്ധ ജലത്തില്‍ നന്നായി കഴുകി, ക്ലെന്‍സിംഗ്, ടോനിംഗ്, മോയ്സ്ച്യുറൈസിംഗ് എന്നിവ ചെയ്യുക. ഇനി പ്രൈമര്‍ പുരട്ടാം (ഫൌണ്ടേഷന്‍ ഇടുന്നതിനു മുന്‍പ്). ഇതിനായി കുറച്ച് പൌഡര്‍ കയ്യില്‍ എടുത്ത് മുഖത്ത് പുരട്ടുക. ഇത് നിങ്ങളുടെ മേക്ക് അപ്പ് ഏറെ നേരം ഭംഗിയായി നിലനിര്‍ത്തുന്നതിന് സഹായിക്കും .

kristina-bazan-make-up-beauty.007

4. ലോവര്‍ മസ്കാര: 

നിങ്ങളുടെ കണ്‍പീലികളില്‍ താഴെയുള്ളവയില്‍ മസ്കാര, കോല്‍ ഉപയോഗിച്ച് പുരട്ടുമ്പോള്‍ അവിടെ ഇത് പടരുവാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കുവാന്‍ താഴത്തെ കണ്‍പീലികളില്‍ ഐ ഷാഡോ ബ്രഷ് ഉപയോഗിച്ച് മസ്കാര ഒരു കോട്ടിംഗ് പോലെ പുരട്ടുക. മസ്കാര നല്ല വൃത്തിയായി കാണപ്പെടും.

5. തിക്ക് ലാഷസ്:

കുറച്ച് മസ്കാര കണ്‍പീലികളില്‍ പുരട്ടിയതിനു ശേഷം കുറച്ച് ബേബി പൌഡര്‍ ഇതിന്മേല്‍ തൂവുക. ശേഷം ഇതിനുമേല്‍ ഒരു കോട്ട് മസ്കാര കൂടി പുരട്ടുക. കണ്‍പീലികള്‍ക്ക്‌ നല്ല കട്ടി തോന്നിക്കുവാന്‍ ഇത് സഹായകമാകും.

kristina-bazan-kayture-famous-fashion-bloggers-styledbysteph96-fashion-blogs-to-follow

 

6. ഡ്രൈ ഷാംപൂ: നമുക്ക് മിക്കവര്‍ക്കും എണ്ണമയമുള്ള മുടിയാണ്. പക്ഷെ നമ്മുടെ പക്കല്‍ ഇപ്പോഴും ഡ്രൈ ഷാംപൂ ഉണ്ടാകണമെന്നില്ലല്ലോ. ഇതിനു എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു പരിഹാര മാര്‍ഗ്ഗമുണ്ട്. കുറച്ച് ബേബി ടാല്‍ക്ക് എടുത്ത് മേക്ക് അപ്പ് ബ്രഷ് ഉപയോഗിച്ച് ശിരോചര്‍മ്മത്തില്‍ തൂവുക. കുറച്ച് സമയത്തിനു ശേഷം ബ്രഷ് ഉപയോഗിച്ച് ഇത് നീക്കം ചെയ്യുക. താരനാണെന്ന് തെറ്റിദ്ധരിക്കാതിരിക്കാന്‍ ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്യുക.

ഇനി മേക്ക് അപ്പും ഈസിയായി ചെയ്യാമല്ലോ?

Authors

Related posts

Top