തുടയിടുക്കകളില്‍ പലപ്പോഴും വേണ്ടത്ര പ്രാധാന്യം നമ്മളില്‍ പലരും കൊടുക്കുന്നില്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും തുടയിടുക്കിലെ നിറം കുറയുന്നതിനും കാരണമാകുന്നു. അമിതവണ്ണമുള്ള പല സ്ത്രീകളും പുരുഷന്‍മാരുമാണ് ഇത്തരത്തില്‍ ഒരു പ്രശ്നം കൊണ്ട് വലയുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പാണ് പലപ്പോഴും ഇതിന് വില്ലനാവുന്നത്.
ചര്‍മ്മത്തിലെ കറുപ്പ് ഇല്ലാതാക്കാനും ചൊറിച്ചിലിന് പരിഹാരം കാണുന്നതിനും സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. ഇത് കൃത്യമായി ചെയ്താല്‍ അത് എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങളും തുടയിടുക്കിലെ ചൊറിച്ചിലും കറുപ്പ് നിറവും ഇല്ലാതാക്കാനും സഹായിക്കുന്നു.
എന്തൊക്കെ പരിഹാരമാര്‍ഗ്ഗങ്ങള്‍ തുടയിടുക്കിലെ ചൊറിച്ചിലും കറുപ്പും ഇല്ലാതാക്കാന്‍ സഹായിക്കുന്നു എന്ന് നോക്കാം.
നാരങ്ങ നീര്
നല്ലൊരു ബ്ലീച്ചിംഗ് ഏജന്റ് ആണ് നാരങ്ങ. പല വിധത്തില്‍ നാരങ്ങ ഇത്തരത്തിലുള്ള പ്രശ്നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. തുടയിടുക്കില്‍ നാരങ്ങ നീര് പുരട്ടി 15 മിനിട്ട് വെച്ച് അത് നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ശേഷം വെള്ളം നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞ ശേഷം അല്‍പം ഒലീവ് ഓയിലും നാരങ്ങ നീരും മിക്സ് ചെയ്ത് തുടകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും തുടകളിലെ ചൊറിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.
നാരങ്ങ നീരും പഞ്ചസാരയും
നാരങ്ങ നീരും പഞ്ചസാരയും നല്ലൊരു സ്ക്രബ്ബറാണ്. ഇത് രണ്ടും മിക്സ് ചെയ്ത് തുടയിടുക്കില്‍ തേച്ച് പിടിപ്പിച്ച് ഇത് കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. 15 മിനിട്ടിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുകയും ഇരുണ്ട തുടകള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു. മാത്രമല്ല ചര്‍മ്മത്തിലെ ചൊറിച്ചിലിന് എന്നന്നേക്കുമായി പരിഹാരം കാണുകയും ചെയ്യുന്നു.
നാരങ്ങ നീരും തേനും
നാരങ്ങ നീരും തേനും മിക്സ് ചെയ്ത് ഇത് തുടയിടുക്കില്‍ തേച്ച് പിടിപ്പിക്കാം. ഇതില്‍ അല്‍പം ബദാം ഓയിലും മിക്സ് ചെയ്യുന്നത് നല്ലതാണ്. 15-20 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് തുടയിടുക്കിലെ ചൊറിച്ചില്‍ ഇല്ലാതാക്കി നല്ല നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ഓട്സും തൈരും നാരങ്ങ നീരും
ഓട്സും തൈരും നാരങ്ങ നീരും മിക്സ് ചെയ്ത് ഇത് തുടയിടുക്കില്‍ തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയണം. ഇത് എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നു. തിടയിടുക്കിലെ ചൊറിച്ചിലും ഇരുണ്ട നിറത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ചന്ദനപ്പൊടിയും റോസ് വാട്ടറുമാണ് മറ്റൊന്ന്. ഇത് രണ്ടും മിക്സ് ചെയ്ത് തുടയിടുക്കില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ശേഷം അല്‍പം റോസ് വാട്ടര്‍ തേച്ച് പിടിപ്പിക്കാം. ഇത് തുടയിടുക്കിലെ ചൊറിച്ചില്‍ ഇല്ലാതാക്കുകയും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
റോസ് വാട്ടര്‍, നാരങ്ങ നീര്
റോസ് വാട്ടറും നാരങ്ങ നാരും അല്‍പം ഗ്ലിസറിനും കൂടി മിക്സ് ചെയ്ത് ഇത് തുടയിടുക്കില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് പുരട്ടി ഉറങ്ങാന്‍ കിടക്കുക. പിറ്റേ ദിവസം രാവിലെ ഇത് കഴുകിക്കളയാവുന്നതാണ്. ഇത് തുടയിടുക്കിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
കടലമാവ് തൈര് മഞ്ഞള്‍ എന്നിവ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തുടയിടുക്കിലും തുടയുടെ മറ്റ് ഭാഗങ്ങളിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫലം കണ്ട് തുടങ്ങും. ഇത് എല്ലാ വിധത്തിലുള്ള ചര്‍മ്മത്തിന്റെ അസ്വസ്ഥതകളും ചൊറിച്ചിലും ഇല്ലാതാക്കുന്നു.
പെട്രോളിയം ജെല്ലി
പെട്രോളിയം ജെല്ലിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് നല്ല കട്ടിയില്‍ തുടയിടുക്കില്‍ തേച്ച് പിടിപ്പിക്കാം. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പാണ് ഇത് ചെയ്യേണ്ടത്. ശേഷം നല്ലതു പോലെ ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കി ചൊറിച്ചില്‍ ഇല്ലാതാക്കുന്നു.
ചന്ദനപ്പൊടിയും കുക്കുമ്പറും
ചന്ദനപ്പൊടിയും കുക്കുമ്പറും മിക്സ് ചെയ്ത് തേക്കുന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് തുടയിടുക്കിലെ ചൊറിച്ചില്‍ ഇല്ലാതാക്കി ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നു.