ക്ഷീണം ഉള്ളപ്പോള്‍ പലപ്പോഴും നമ്മള് ഒരു ചായയോ കാപ്പിയോ കുടിക്കാറാണ് പതിവ്. എന്നാല്‍ പോഷകങ്ങള്‍, പ്രോട്ടീനുകള്‍, ഫൈബറുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സംപുഷ്ടവും, നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഉന്മേഷം പ്രദാനം ചെയ്യുവാന്‍ സാധിക്കുന്നവയുമായ വേറെ പല ആഹാരപതാര്ത്ഥങ്ങളും ഉണ്ട്. പക്ഷെ ഇവ ഏതെല്ലാമെന്ന് തിരഞ്ഞെടുക്കുക അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ ഈ ലേഖനത്തില്‍ നിങ്ങളെ ഉന്മേഷഭരിതരാക്കാന്‍ കഴിവുള്ള, ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ചില ഭക്ഷണ പതാര്ത്ഥങ്ങളെ പരിചയപ്പെടുത്തുന്നു:
നാരങ്ങാ വെള്ളം:
ഉന്മേഷത്തിനും മൂഡ് നന്നാക്കുന്നതിനും നന്നായി വെള്ളം കുടിക്കുന്നത് വളരെ ഫലപ്രദമാണ്. ഈസിയായി ചെയ്യാവുന്ന ഒന്നാണല്ലോ ഇത്? അപ്പോള്‍ കുടിക്കുന്ന വെള്ളത്തിനോടൊപ്പം കുറച്ച് നാരങ്ങാ നീര് കൂടി ചേര്‍ത്താലോ? ഒരു നാച്യുറല്‍ എനര്‍ജി ഡ്രിങ്കായി. നല്ല ഉന്മേഷത്തിനു നാരങ്ങാ വെള്ളം കുടിക്കുന്നത് ഏറെ ഫലം ചെയ്യും.
ധാന്യങ്ങള്‍:
ധാന്യങ്ങള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ഷുഗര്‍ ലെവല്‍ അടുത്ത ഭക്ഷണത്തിനു മുന്‍പായി ഉയരാതെ നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. ഇത് മറ്റ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ മറ്റ് ഭക്ഷണ പതാര്ത്ഥങ്ങളെക്കാള് ഉന്മേഷം പ്രദാനം ചെയ്യുന്ന ഒന്നാണ്. അതിനാല്‍ പ്രാതലില്‍ ഓട്ട്സ് വിഭവങ്ങളോ നാര് അധികമായി അടങ്ങിയിട്ടുള്ള ഭക്ഷനങ്ങലോ കഴിക്കുക.
നട്ട്സ്:
കശുവണ്ടി, ബദാം, ഹേസല്‍നട്ട് എന്നിവയില്‍ മഗ്നീഷ്യത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇവ ശരീരത്തിലെ ഷുഗറിനെ എനര്‍ജി ആയി പരിവര്‍ത്തനപ്പെടുത്തുന്ന പ്രക്രിയയില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. നട്ട്സില്‍ ഫൈബറിന്റെ അംശം ഉള്ളതിനാല്‍, രക്തത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിച്ച് നിര്‍ത്തുന്നതിന് ഇത് ഏറെ സഹായിക്കുന്നു.
ഡാര്‍ക്ക് ചോക്കളേറ്റ്:
ചോക്കളേറ്റില് കഫീനിന്റെ ഏകദേശ ഗുണങ്ങളുള്ള തിയോബ്രോമൈന്‍(theobromine) എന്ന ഒരു നാച്യുറല്‍ സ്റ്റിമുലന്റ് ഉണ്ട്. ഇവ നിങ്ങള്ളുടെ മൂഡും ഉന്മേഷവും വര്‍ദ്ധിപ്പിക്കുവാന്‍ സഹായകരമാകുന്നു. ഭക്ഷണത്തിന് ശേഷം ഉണ്മെഷമുണ്ടാകുവാന് ഡെസ്സേര്‍ട്ട് പോലെ ഒരു കഷ്ണം ഡാര്‍ക്ക് ചോക്കളേറ്റ് കഴിക്കൂ.
ഏലയ്ക്ക:
ഈ സുഗന്ധവ്യന്ജനത്തിന് ശരീരത്തില്‍ ഉന്മേഷം കൂട്ടുവാനും ചെറു രക്തധമനികള്‍ വികസിപ്പിച്ച് രക്തയോട്ടം സുഗമമാക്കുവാനും കഴിവുണ്ട് എന്നാണ് പല പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നത്. അതിനാല്‍ ഇവ നിങ്ങളുടെ ആഹാരത്തില്‍ ചേര്‍ക്കുവാന്‍ പരമാവധി ശ്രമിക്കുക.
ഫ്രഷ് പഴങ്ങള്‍:
പഴവര്‍ഗ്ഗങ്ങളില്‍ അടങ്ങിയിട്ടുള്ള നാച്യുറല്‍ ഷുഗര്‍ നിങ്ങള്‍ക്ക് ഉന്മേഷം നല്കുവാനും രക്തത്തിലെ ഷുഗര്‍ അളവ് നിയന്ത്രിച്ച് നിര്‍ത്തുവാനും സഹായിക്കുന്നു. ഇതില്‍ നാരിന്റെ (fibre) അളവും അധികമായുണ്ട്. അതിനാല്‍ നിങ്ങളുടെ ആഹാരത്തില്‍ പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തുക.
അസ്പരാഗസ് (ശതാവരിച്ചെടി):
ഇവയില്‍ വിറ്റാമിന്‍ B വളരെയധികം അടങ്ങിയിട്ടുണ്ട്. ഇവ കാര്‍ബോഹൈഡ്രേറ്റുകളെ ഗ്ലൂക്കോസ് ആക്കി മാറ്റി ശരീരത്തിലെ എനര്‍ജി ലെവല്‍ മികച്ചതാക്കി നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു, രക്തത്തിലെ സ്ഥിരമായ ഷുഗര്‍ അളവിനായി ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഫൈബര്‍ സഹായകമാകുന്നു.
ഇനി ക്ഷീണം തോന്നുമ്പോള്‍ ചായയ്ക്കും കാപ്പിക്കും പകരം ഇവയിലേതെങ്കിലും ഒന്ന് പരീക്ഷിച്ച് നോക്കൂ.