വേനല്‍ക്കാലത്ത് ആരോഗ്യസംരക്ഷണത്തില്‍ വളരെയേറെ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ക്ഷീണം, ദാഹം ഒക്കെ വേനല്ക്കാലത്ത്കൂടുതലായിരിക്കും. ദാഹം പെട്ടെന്ന് ഇല്ലാതാക്കാന്‍ ശുദ്ധമായ വെള്ളം തന്നെയാണ് നല്ലത്. നാം കുടിക്കുന്ന വെള്ളം സൂക്ഷിച്ച് വയ്ക്കാന്‍ ശരീരത്തിന് കഴിയുകയില്ല. അതുകൊണ്ട് ശരീരത്തിന്റെ ജലാംശത്തിന്റെ നില താഴുമ്പോള്‍ നമുക്ക് ദാഹം തോന്നും.അപ്പോഴൊക്കെ വെള്ളം കുടിക്കേണ്ടി വരികയും ചെയ്യും.
കൂടുതലായുണ്ടാകുന്ന വിയര്‍പ്പ്, അമിതമായ അദ്ധ്വാനം എന്നീ അവസ്ഥകളില്‍, ചൂട് കൂടുതലുള്ള സമയത്താണെങ്കില്‍ പ്രത്യേകിച്ചും, ശരീരത്തിലെ കോശങ്ങള്‍ക്ക് നല്ലപോലെ പ്രവര്‍ത്തിക്കാന്‍ കഴിയണമെങ്കില്‍ ശരീരത്തിലെ ജലാംശത്തിന്റെ നില നല്ല അവസ്ഥയിലായിരിക്കണം. സാധാരണനിലയില്‍ വൃക്കകള്‍ക്ക് ശരിയായി പ്രവര്‍ത്തിക്കുന്നതിന് ഒരാള്‍ ആറ് മുതല്‍ എട്ട് ഗ്ളാസ് വരെ വെള്ളം കുടിച്ചിരിക്കണം.എന്നാല്‍, വേനല്‍ക്കാലത്ത് വിയര്‍പ്പ് കൂടുകയും മറ്റ്ഏതെങ്കിലും തരത്തില്‍ ശരീരത്തിലെ ജലാംശം കുറയുകയാണെങ്കില്‍ ഈ പറഞ്ഞതിന്റെ ഇരട്ടിയോളം അളവില്‍ വെള്ളം ചിലപ്പോള്‍ ആവശ്യമായി വരും.
ചൂട് കൂടുതലുള്ളകാലാവസ്ഥയില് ശരീരത്തില്‍ നിന്ന് രണ്ട് ലിറ്ററോളം ജലാംശം നഷ്ടപ്പെടാനുള്ള സാദ്ധ്യതയാണുള്ളത്. അതുകൊണ്ട്, കൂടുതല്ദാഹം അനുഭവപ്പെടുന്നവര്‍ ദാഹം സഹിച്ചിരിക്കാതെ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍, വൃക്കകളില്‍ കല്ല് രൂപം കൊള്ളുവാനോ മൂത്രാശയത്തില്‍ രോഗാണുസംക്രമണങ്ങള് ഉള്ള സാദ്ധ്യതതള്ളിക്കളയാനാവുകയില്ല.
ജലാംശത്തിന്റെ കുറവ് പരിഹരിക്കാന്‍
ജലാംശത്തിന്റെ കുറവ് പരിഹരിക്കാന്‍ വെള്ളത്തിന് ബദലായി പഴങ്ങളെ ആശ്രയിക്കാവുന്നതാണ്. അതാത് കാലത്ത് സുലഭമായിലഭിക്കുന്ന പഴങ്ങളോ പഴച്ചാറുകളോ ആകാം. പച്ചക്കറികള്‍കൊണ്ട് ഉണ്ടാക്കുന്ന സൂപ്പും ഗുണകരമായിരിക്കും. സംഭാരം, ലസി, ജീരകവെള്ളം, സര്‍ബത്ത്, ഞാവല്‍ പഴം, നാരങ്ങാവെള്ളം, കരിക്കിന് വെള്ളം എന്നിവ ഇക്കാര്യത്തില്‍ മുന്നില്‍ നില്ക്കുന്നവയാണ്.
വേനല്‍ക്കാലത്ത് പൊട്ടാസ്യം, സോഡിയം എന്നിവ വേണ്ടത്ര അളവില്‍ ശരീരത്തിലുണ്ടായിരിക്കണം. ശരീരത്തിലെ ജലാംശത്തിന്റെ നില ക്രമീകരിക്കുന്നതിനും പേശികളില്‍ കോച്ചിവലി ഉണ്ടാകാതിരിക്കാനും അത് ആവശ്യമാണ്. മുന്തിരി, ആപ്രിക്കോട്ട്, പ്രൂണ്‍സ്, ഈത്തപ്പഴം എന്നിവ ഉണങ്ങിയതില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഏത്തപ്പഴം, സ്ട്രോബറി, തണ്ണിമത്തങ്ങ എന്നിവയിലും പൊട്ടാസ്യം ധാരാളമുണ്ട്. അതുപോലെ ബീറ്റ് റൂട്ട്, കാരറ്റ്, പച്ചനിറമുള്ള പച്ചക്കറികള്‍, ഇലക്കറികള്‍, പയറുവര്‍ഗങ്ങള്‍, തക്കാളി, കൂണ് എന്നിവയിലും പൊട്ടാസ്യം ധാരാളമുണ്ട്. പച്ചക്കറികളിലും പഴച്ചാറുകളിലും പൊട്ടാസ്യത്തിന്റെ നല്ല ശേഖരമാണ് ഉള്ളത്.
പഴങ്ങളുംപച്ചക്കറികളും പതിവായി കഴിക്കുന്നത്, ആരോഗ്യം നല്ലനിലയിലാകാന് ഒരുപാട് സഹായിക്കുന്നതാണ്. ഇവയില്ന നമുക്കാവശ്യമുള്ള പോഷകാംശങ്ങള്‍ അടങ്ങിയിട്ടുണ്ട്. ജീവകങ്ങളും ധാതുക്കളും – എല്ലാം. പഴങ്ങളിലും പച്ചക്കറികളിലും ജലാംശവും വേണ്ടുവോളമുണ്ട്. പഴങ്ങളിലും പച്ചക്കറികളിലും എണ്‍പത് ശതമാനവും ജലാംശമാണ്. മാത്രമല്ല, രക്തസമ്മര്‍ദ്ദം ഉയരാതിരിക്കാനും കൂടി ഇതൊക്കെസഹായിക്കും. വേനല്‍ക്കാലത്ത് ഉണ്ടാകുന്ന ഒരുപാട്പ്രശ്നങ്ങള്ക്കുള്ള പരിഹാരമാണ് തണ്ണിമത്തങ്ങ.വിധി കൂടിയാണിത്.
വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
വേനല്‍ക്കാലത്ത് ആഹാരത്തില്‍ കൂടിയ അളവില്‍ മസാല ചേര്‍ക്കരുത്. മുളകും കുറയ്ക്കണം.
കൂടുതല്‍ കൊഴുപ്പ് ചേര്‍ത്തതും എണ്ണയില്‍ വറുത്തതുമായ ആഹാരവും ഒഴിവാക്കുക.
ചോക്ളേറ്റ് നിര്‍ബന്ധമാണെങ്കില്‍ തീരെ ചെറിയ അളവില്‍ കഴിക്കുക.
മദ്യപാനം, ശരീരത്തിലെ ജലാംശത്തിന്റെ നില താഴുന്നതിന്കാരണമാകുന്നതാണ്. വേനല്‍ക്കാലത്ത് മദ്യപാനംഒഴിവാക്കുകയാണ് നല്ലത്.
ചായയും കാപ്പിയും ധാരാളം കുടിക്കുന്നതും നല്ലതല്ല.
കൃത്രിമ നിറങ്ങളും മധുരവും ചേര്‍ത്ത പാനീയങ്ങള്‍ ഒഴിവാക്കുക.