സ്ത്രീകളെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ആരോഗ്യമുള്ള ഗര്‍ഭപാത്രം. സന്താനോല്‍പാദനത്തിനും, സ്ത്രീ ശരീരത്തെ പല വിധത്തില്‍ സ്വാധീനിക്കുന്ന ഹോര്‍മോണുകളുടെ ഉല്‍പാദനത്തിലും ഗര്‍ഭപാത്രം വലിയ പങ്ക് വഹിക്കുന്നുണ്ട്.
എന്നാല്‍ പല സ്ത്രീകള്‍ക്കും മുഴകള്‍ മൂലവും മറ്റ് പല കാരണങ്ങളാലും ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടതായി വരാറുണ്ട്. ഇത് പില്‍കാലത്ത് പലവിധത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങളിലേയ്ക്കും വഴിവെച്ചേക്കാം.
അതിനാല്‍ ഗര്‍ഭപാത്രത്തിന്‍റെ ആരോഗ്യത്തിനു വേണ്ടി ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
- നടത്തം യൂട്രസിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയും, ദഹനം നല്ലപോലെ നടക്കും, ഹൃദയത്തിന്‍റെ പ്രവര്‍ത്തനം മികച്ചതാകും, ഇവയെല്ലാം തന്നെ ആരോഗ്യകരമായ യൂട്രസിനും അത്യാവശ്യമാണ്.
- ഇലക്കറികള്‍ യൂട്രസിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിലെ ഫോളിക് ആസിഡ്, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയവ യൂട്രസിന്‍റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
- കനോല ഓയില്‍, ഒലീവ് ഓയില്‍, ഫിഷ് ഓയില്‍, ബദാം, ബട്ടര്‍ ഫ്രൂട്ട് തുടങ്ങിയവയെല്ലാം തന്നെ നല്ല ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ഇതുവഴി യൂട്രന്‍റെ ആരോഗ്യത്തിനും സഹായിക്കുന്നവയാണ്.
- യൂട്രസിന്‍റെ ആരോഗ്യത്തിന് യോഗയും ഏറെ നല്ലതാണ്. ഫുള്‍ ഹെഡ്‌സ്റ്റാന്‍റ്, ഡോഗ് പൊസിഷന്‍, പാര്‍ഷ്യല്‍ തുടങ്ങിയ യോഗാപൊസിഷനുകള്‍ യൂട്രസ് പുറന്തള്ളിപ്പോകാതെ കൃത്യസ്ഥാനത്തുതന്നെ നിലനിര്‍ത്തുവാന്‍ സഹായിക്കും.
- ലൈംഗികശുചിത്വവും മാസമുറ സമയത്തെ ശുചിത്വവുമെല്ലാം യൂട്രസിന്‍റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
- മൂത്രവിസര്‍ജനം കൃത്യമായി നടത്തുക. മൂത്രമൊഴിക്കാനുള്ള തോന്നല്‍ അടക്കിപ്പിടിയ്ക്കുന്നത് യൂട്രസിന്‍റെ ആരോഗ്യത്തിന് ദോഷമുണ്ടാക്കും. ഇത് പെല്‍വിക് അണുബാധയ്ക്കും ഇതുവഴി യൂട്രസിനും ആപത്താണ്.
- ദീര്‍ഘകാലം ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നതും യൂട്രസിന്‍റെ ആരോഗ്യത്തിന് ദോഷകരമാണ്. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഒന്നുകൂടിയാണ്. അതിനാല്‍ ഇവയുടെ ഉപയോഗം ഒഴിവാക്കുക.
- റോസ്മേരി ഓയില്‍ എടുത്ത് അടിവയറിനു മീതേ പുരട്ടി മൃദുവായി മസാജ് ചെയ്യുക. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും. മാത്രമല്ല യൂട്രസിന്‍റെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.