എല്ലുകളുടെ ഗുണവും സാന്ദ്രതയും പെട്ടെന്ന് നഷ്ടപെടുന്ന അവസ്ഥയെ അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോപൊറോസിസ് (Osteoporosis) എന്ന് വിളിക്കുന്നു. ഈ അവസ്ഥയില്‍ എല്ലുകള്‍ വളരെ ദുര്‍ബലവും പെട്ടന്ന് പൊട്ടിപോകുന്ന സ്ഥിതിയിയിലുമാകുന്നു. എല്ലുകളില്‍ പൊട്ടലുകളുണ്ടാകുവാനുള്ള സാധ്യതയും ഈ അവസ്ഥയില്‍ വളരെ കൂടുതലാണ്. എല്ലുകളുടെ സാന്ദ്രത കുറയുകയും അവ ശോഷിച്ച് തുടങ്ങുകയും ചെയ്യും.
നാല്‍പത് വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകളില്‍ ഈ അസുഖം വരാനുള്ള സാധ്യത വളരെയധികമാണ്. വയസ്സാകും തോറും ഈ അസുഖം പിടിപെടുവാനുള്ള സാഹചര്യം കൂടുന്നു. അസുഖത്തിന്‍റെ യാതൊരുവിധ ലക്ഷണങ്ങളും പ്രാരംഭകാലങ്ങളില്‍ പ്രകടമാകാത്തതിനാല്‍ ഇതിനെ ഒരു നിശബ്ദ അസുഖമായാണ് കണക്കാക്കപ്പെടുന്നത്.
പാരമ്പര്യമായ കാരണങ്ങള്‍, പോഷകക്കുറവ്, പുകവലി, അലസത, വണ്ണക്കുറവ്, തുടങ്ങി പല കാരണങ്ങളാലും ഈ അസുഖം പിടിപെടാം.
ശരീരത്തിലെ അപര്യാപ്തമായ കാത്സ്യത്തിന്‍റെ അളവും ഈ രോഗത്തിന് കാരണമാകുന്നു. ശരീരത്തില്‍ മാംഗനീസ് , കോപ്പര്‍, സിങ്ക്, വിറ്റാമിന്‍ D, K എന്നിവയുടെ കുറഞ്ഞ അളവും അസ്ഥിക്ഷയത്തിന് വഴിവയ്ക്കും. അതിനാല്‍ ഈ അസുഖത്തില്‍ നിന്നും ഒരു പരിധി വരെ രക്ഷ നേടുവാനായി കൃത്യതയുള്ളതും ആരോഗ്യപരവുമായ ഒരു ഭക്ഷണ ശൈലി വളര്‍ത്തിയെടുക്കേണ്ടതുണ്ട്.
ഈ ലേഖനത്തില്‍ ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നത് തടയുവാനായി സഹായിക്കുന്ന പോഷകസമ്പുഷ്ടമായ ആഹാരങ്ങള്‍ ഏതെല്ലാമെന്ന് പരിചയപ്പെടുത്തുന്നു:
മീന്‍:
ക്യാബേജ്:
നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ക്യാബേജ്. ഇതില്‍ അടങ്ങിയിടുള്ള വിറ്റാമിന്‍ K എല്ലുകളെ ബലപ്പെടുത്തുവാനും അല്‍ഷ്യെമേഴ്സ് രോഗത്തെ വരെ തടയുവാന്‍ സഹായകമാകുന്നുണ്ട്.
പഴം:
കാത്സ്യം, പോഷകങ്ങള്‍ എന്നിവയാല്‍ സമ്പുഷ്ടമായ പഴം ദിവസേനെ കഴിക്കുന്നത് അസ്ഥിക്ഷയം ഉണ്ടാകുന്നത് തടയും. ക്യാന്‍സര്‍, പ്രമേഹം, മോര്‍ണിംഗ് സിക്നെസ് എന്നിവയില്‍ നിന്നും ഒരു പരിധി വരെ പ്രതിരോധം നേടുവാനും ഇതുവഴി സാധിക്കും.
ബീന്‍സ്:
ഇവയില്‍ വിറ്റാമിന്‍ D, കാത്സ്യം, ഫൈബര്‍, ആന്‍റിഓക്സിഡന്‍റ്സ് എന്നിവ വളരെയധികമായുണ്ട്. അതിനാല്‍ അസ്ഥിക്ഷയം തടയുവാനുള്ള ഒരു ഉത്തമ ആഹാരമാണ് ബീന്‍സ്. ഇവ ചുവന്നരക്താണുക്കളെ ഉത്പാദിപ്പിക്കുന്നതിലും സഹായിക്കുന്നുണ്ട്.