ദാമ്പത്യത്തില്‍ സ്ത്രീയ്ക്കും പുരുഷനും വ്യത്യസ്ഥമായ താല്പര്യങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരിക്കും. തന്റെ പങ്കാളിയുടെ ഈ ആഗ്രഹങ്ങളെയും ഇഷ്ടങ്ങളെയും അറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമ്പോഴുമാണ് ഓരോ ദാമ്പത്യ ബന്ധവും സുദൃഢമാകുന്നത്. ബന്ധങ്ങളുടെ കാര്യം പോലെ തന്നെയാണ് ലൈംഗീകതയും. പുരുഷന് സെക്സില്‍ കാണിക്കുന്ന താല്പര്യവും ആഗ്രഹവുമൊന്നും ചിലപ്പോള്‍ സ്ത്രീയുടെ ഭാഗത്തുനിന്നും ഉണ്ടായെന്ന് വരില്ല. ഇതിനു പിന്നിലെ കാരണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
- സ്ത്രീകളെ സംബന്ധിച്ചിടത്തോളം സെക്സ് വെറുമൊരു ശാരീരിക പ്രക്രിയ മാത്രമല്ല. തന്റെ പങ്കാളിയില്‍ നിന്നും പ്രണയവും, ആവോളം ലാളനയും, കരുതലും, സ്നേഹവുമെല്ലാം ലഭിക്കുവാനും സ്ത്രീകള്‍ വളരെയേറെ ആഗ്രഹിക്കുന്നുണ്ട്.
- സ്വന്തം ശരീരത്തെക്കുറിച്ച് ചിലര്‍ക്ക് അപകര്ഷതാബോധമുണ്ടാകും. സൗന്ദര്യമില്ല, വണ്ണം, വിയര്‍പ്പ്, രോമം എന്നിങ്ങനെ. ഇക്കാരണങ്ങള്‍ സ്ത്രീകളുടെ താല്പര്യം കെടുത്തിയേക്കാം. തന്റെ പങ്കാളിയെ ഇത്തരം പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടോ എന്ന്മനസ്സിലാക്കുവാന് ശ്രമിക്കുക.
- പുരുഷനെപോലെ പെട്ടന്ന് രതിമൂര്‍ച്ച കൈവരിക്കുവാന്‍ സ്ത്രീകള്‍ക്കാവില്ല. അവള്‍ക്ക് അതിനായി കൂടുതല്‍ സമയം വേണ്ടിവരും.
- ടെന്‍ഷന്‍, അമിതജോലിഭാരം തുടങ്ങിയവ സെക്സിനോടുള്ള സ്ത്രീയുടെ താല്പര്യവും മൂഡുമെല്ലാം കളയുവാന്‍ കാരണമാകാറുണ്ട്.
- പുരുഷന്റേത്പോലെ സെക്സിനോടുള്ള താല്പര്യം സ്ത്രീയ്ക്ക് എപ്പോഴും ഉണ്ടാകണമെന്നില്ല.
- പ്രായം പുരുഷനെ അപേക്ഷിച്ചു സ്ത്രീയെ കൂടുതല്‍ ബാധിയ്ക്കുന്ന ഒന്നാണ്. പ്രായം കൂടുന്നത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും. ഇത് സെക്സിനോടുള്ള താല്പര്യം കുറയ്ക്കും.