നിങ്ങളുടെ പങ്കാളിയുമൊത്ത് രാത്രിയില്‍ മാനം നോക്കി, നക്ഷത്രങ്ങള്‍എണ്ണിയും, വര്‍ത്തമാനം പറഞ്ഞും വീടിന്‍റെ ടെറസില്‍ കിടക്കുവാന്‍ നിങ്ങള്‍ക്കിഷ്ടമാണോ? ഇതുപോലെ നിങ്ങളുടെ പങ്കാളിയുടെ ഇഷ്ടങ്ങള്‍ ഏതെല്ലാമാണെന്ന് നിങ്ങള്‍ക്കറിയുമോ? നിങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ നിങ്ങളെപ്പോലെ തന്നെ നിങ്ങളുടെ പങ്കാളിക്കും ഒരു മികച്ച അനുഭവമായി തീരുന്നുണ്ടെങ്കില്‍ നിങ്ങളുടെ ബന്ധം ഓരോ ദിവസം കഴിയുംതോറും കൂടുതല്‍ ദൃഢമാകും എന്നതില്‍ സംശയമില്ല. നിങ്ങളുടെ ബന്ധം ദൃഢവും പൂര്‍ണ്ണതയുള്ളതുമായി നിലനിര്‍ത്തുവാന്‍ ചില ടിപ്സുകള്‍ ഈ ലേഖനത്തില്‍ ചേര്‍ത്തിരിക്കുന്നു:
- നിങ്ങള്‍ മനസ്സിലാക്കേണ്ട രഹസ്യം:
വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ലൈംഗീകവേഴ്ച്ചകള്‍ ഒരു ദിനചര്യപോലെ മാത്രം ചെയ്യുന്ന ഊഷ്മളമല്ലാത്ത ഒരു കാര്യമായി, ചിലരുടെ ജീവിതത്തിലെങ്കിലും, മാറിയേക്കാം. അതിനാല്‍ ഇങ്ങനെയുള്ള അവസരങ്ങള്‍ ഒഴിവാക്കുവാന്‍ ഓരോ ശാരീരിക ബന്ധത്തിലും എന്തെങ്കിലും പുതിയതും ആവേശകരവുമായ കാര്യങ്ങള്‍ ചെയ്യുവാന്‍ ശ്രമിക്കുക.
ശാരീരികബന്ധത്തിന് ആവോളം സ്നേഹവും ആവേശകരമായ കാമവും മാത്രം ധാരാളമാണ്. ഇങ്ങനെയുള്ള ദമ്പതികള്‍ മറ്റ് ബന്ധങ്ങളിലേയ്ക്ക് വഴുതി വീഴാനുള്ള സാധ്യത വളരെ വിരളമാണ്.
- സ്നേഹത്തെക്കുറിച്ച് പറയാം:
നിങ്ങളുടെ പങ്കാളി ലൈംഗീക ബന്ധത്തെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നതും അതെപറ്റി നിങ്ങളുമായിചര്‍ച്ചകള്‍ നടത്തുന്നതും ഒരിക്കലും തഴയുകയോ കേട്ടില്ലായെന്ന് നടിക്കുകയോ ചെയ്യരുത്. ഇത്തരം സംസാരങ്ങള്‍ നിങ്ങളുടെ ബന്ധത്തിനു വളരെ ഗുണം ചെയ്യുന്നവയാണ്, മാത്രമല്ല നിങ്ങളുടെ ആഗ്രഹങ്ങളെ വളര്‍ത്തുവാനും ഇത് സഹായിക്കും. അതിനാല്‍ തന്‍റെ പങ്കാളിയുമായി മനസ്സ് തുറന്ന് എല്ലാം സംസാരിക്കുക. ഇത് നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളെ കൂടുതല്‍ ധന്യമാക്കും.
- ആകൃഷ്ടവതിയായിരിക്കുവാന്‍ ശ്രദ്ധ:
നിങ്ങളുടെ പങ്കാളിയെ മറ്റുള്ളവര്‍ തെല്ല് അസൂയയോടെ നോക്കുന്നത് നിങ്ങളെ പങ്കാളിയിലേയ്ക്ക് കൂടുതല്‍ അടുപ്പിക്കാന്‍ കാരണമായേക്കാം. ഇതേ അവസ്ഥ തിരിച്ചൊന്ന് ആലോചിച്ച് നോക്കൂ, നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോടുള്ള അടുപ്പം നിങ്ങള്‍ക്ക് തോന്നുന്നതിനേക്കാള്‍ അധികമായിരിക്കും.പല ദാമ്പത്യ ബന്ധങ്ങളിലും നിസ്സാര കാര്യങ്ങള്‍ക്ക് പരസ്പരം വഴക്ക് കൂടുന്നത് കാണാറുണ്ട്. നിങ്ങളെ മറ്റുള്ളവര്‍ ശ്രദ്ധിക്കുകയും പ്രശംസിക്കുകയും ചെയ്യുമ്പോള്‍ ഈ സ്ഥിതി പാടെ മാറാം. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോട് കൂടുതല്‍ അടുപ്പവും, വിശ്വാസവും വര്‍ദ്ധിക്കുവാനും ആരോഗ്യപൂര്‍ണ്ണമായ ഒരു ലൈംഗീക ജീവിതം നയിക്കുവാനും ഇതിലൂടെ സാധിക്കും.
- ശാരീരികമായുള്ള ആകര്‍ഷണം അത്യാവശ്യമാണ്:
പ്രണയിക്കുമ്പോള്‍ ശാരീരികഭംഗി അത്ര പ്രധാനപെട്ടതല്ല എന്ന് പലര്‍ക്കും തോന്നിയേക്കാം, എന്നാല്‍ അത് പൂര്‍ണ്ണമായും സത്യമല്ല. വഴിയില്‍ കൂടി പോകുന്ന എല്ലാവരെയും നാം ശ്രദ്ധിക്കുകയില്ലല്ലോ? കാണാന്‍ കൊള്ളാവുന്ന, ഭംഗിയുള്ള ആളുകളെ മാത്രമേ നാം പെട്ടന്ന് ശ്രദ്ധിക്കുകയുള്ളൂ. അതുപോലെ തന്നെ ബന്ധങ്ങളിലും അത്യാവശ്യം ഭംഗിയും, ശാരീരികമായി ആകര്‍ഷണവും നിലനിര്‍ത്തുമ്പോള്‍ നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോടുള്ള അഭിനിവേശം എന്നെന്നും നിലനില്‍ക്കും. അതിനാല്‍ വര്‍ക്ക് ഔട്ടുകളും, മറ്റും ചെയ്ത് ആരോഗ്യം നന്നായി നിലനിര്‍ത്തുക.
- സാധാരണ രീതിയിലുള്ള ലൈംഗീകവേഴ്ച മാറ്റാം:
പുതിയതായി പരീക്ഷണങ്ങള്‍ നടത്തിയില്ലെങ്കില്‍ ശാരീരിക ബന്ധം വളരെ അലസവും താല്‍പര്യമില്ലാത്ത കാര്യവുമായി ഭവിച്ചേക്കാം. മാനസികവും ശാരീരികവുമായുള്ള സുഖത്തിനുമപ്പുറം ലൈംഗീകവേഴ്ച നിങ്ങളും പങ്കാളിയുമായുള്ള അടുപ്പത്തെയും സന്തോഷത്തെയുമാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ എപ്പോഴും പുതിയ പൊസിഷനുകള്‍ പരീക്ഷിച്ച് നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളെ ആനന്ദകരമാക്കൂ. അതുപോലെ സാധിക്കുന്ന ദിവസങ്ങളില്‍ ആനന്ദകരമായ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിങ്ങളെ മറ്റ് ടെന്‍ഷനുകളില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ സഹായിക്കും.
- നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പ്രണയചിത്രങ്ങള്‍ ഒരുമിച്ചിരുന്ന് കാണുക:
നിങ്ങളുടെ പങ്കാളിയുമൊത്ത് കൂടുതല്‍ സമയംചിലവിടുവാന്‍ ശ്രമിക്കുക. അങ്ങനെയുള്ള നിമിഷങ്ങള്‍ കൂടുതല്‍ മനോഹരമാക്കുവാന്‍ ഒരു റൊമാന്‍റ്റിക്ക് സിനിമ ഒരുമിച്ച് കാണുന്നതിലും നല്ല ഓപ്ഷന്‍ വേറെയില്ല. ഇത് നിങ്ങളുടെ ബന്ധത്തിന്‍റെ തുടക്കവും അതിന്‍റെ ഓരോ ഘട്ടങ്ങളെയും ഓര്‍മ്മപ്പെടുത്തുവാനും അത് പങ്കാളിയുമായി പങ്കുവയ്ക്കുവാനുമുള്ള അവസരമായി മാറും. ചിലപ്പോള്‍ നിങ്ങളുടെ വികാരങ്ങളെ ഉണര്‍ത്താനും ഈ അവസരം പ്രയോജനപ്പെട്ടേക്കാം. അതിനാല്‍ പങ്കാളിയോടൊപ്പം റൊമാന്‍റ്റിക്ക് സിനിമകള്‍ കാണുന്നതും റൊമാന്‍റ്റിക്ക് പാട്ടുകള്‍ കേള്‍ക്കുന്നതും എപ്പോഴും വളരെ നല്ലതാണ്.
- നിങ്ങള്‍ക്ക് ചേരുന്നഏറ്റവും നല്ല വസ്ത്രം ധരിക്കൂ:
നിങ്ങളുടെ പങ്കാളി കൂടെയുള്ളപ്പോള്‍ നിങ്ങള്‍ക്ക് ചേരുന്ന ഏറ്റവും നല്ല വസ്ത്രം ധരിക്കുവാന്‍ ശ്രദ്ധിക്കുക. ഇതിനായി നിങ്ങളുടെ പക്കലുള്ള ഏറ്റവും സെക്സിയായ വസ്ത്രങ്ങള്‍ തന്നെ ധരിക്കുക. ഇത് നിങ്ങളുടെ പുരുഷന്‍റെ മനസിലെ കാമനകളെ ഉണര്‍ത്തുവാന്‍ സഹായിക്കും.
നല്ല ദാമ്പത്യത്തിനായി റൊമാന്‍സും, ലൈംഗീകതയും, അനുരാഗവും എത്രമാത്രം ആവശ്യമാണ് എന്നും അതെങ്ങനെ പ്രകടിപിക്കണമെന്നും മനസിലായിക്കാണുമല്ലോ. ഇതോടൊപ്പം പങ്കാളിയെ ശ്രദ്ധിക്കുകയും അവരുടെ താല്‍പര്യങ്ങളെ മനസിലാകുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം.