അമിത ക്ഷീണം പലരും നേരിടുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും ജോലിഭാരവും വിവിധ രോഗങ്ങളും കാരണമാണ് ഇത്തരത്തില്‍ ക്ഷീണം ഉണ്ടാകുന്നത്. എന്നാല്‍ അലസതയും മടിയും പിടികൂടാന്‍ ശരീരത്തിനുണ്ടാകുന്ന ക്ഷീണം കാരണമാകുന്നു. അതിനാല്‍ ജീവിതത്തില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍ നോക്കാം.
1. ഭക്ഷണം ക്രമീകരിക്കുക
ഭക്ഷണത്തിന്‍റെ അളവ് ക്രമീകരിക്കുക എന്നതാണ് ഏറ്റവും നല്ല വഴി. ആവശ്യത്തിന് ഒരു ക്രമമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ ഇത് നല്ലതാണ്. അതിലൂടെ പ്രമേഹം പോലുളള രോഗങ്ങള്‍ വരാതിരിക്കാനും സഹായിക്കും. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കാതിരിക്കുക. പ്രഭാത ഭക്ഷണം രാജവിനെ പോലെ കഴിക്കണം എന്നാണല്ലോ. രാത്രി കഴിയുന്നതും വളരെ മിതമായി മാത്രം കഴിക്കാന്‍ ശ്രമിക്കുക.
2. വെള്ളം കുടിക്കാം
ശരീരത്തിനുണ്ടാകുന്ന നിര്‍ജലീകരണം ക്ഷീണം വര്‍ധിപ്പിക്കും. അതിനാല്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്.
3. കൃത്യസമയത്ത് ഉറങ്ങണം
ഉറക്കം ഒരു മനുഷ്യന് അനിവാര്യമായ ഒന്നാണ്. ഉറക്കമില്ലായ്മ ശരീരത്തിന് ക്ഷീണം മാത്രമല്ല മറ്റ് പല തരത്തിലുളള രോഗങ്ങള്‍ക്കും കാരണമാകും. കുറഞ്ഞത് എട്ടു മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കുക.
4. വ്യായാമം
വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസവും വ്യായാമം ചെയ്യുന്നത് ശരീരം കൂടുതല്‍ ഊര്‍ജസ്വലമാക്കുകയും ചെയ്യും.