സെക്‌സും ജോലിയും തമ്മില്‍ ബന്ധമുണ്ട്…

ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടോളൂ. ഓര്‍ഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കുന്നത്. എത്രത്തോളം ലൈംഗീകബന്ധം ആസ്വദിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ മനസ്സിന് ഉണര്‍വ്വുണ്ടാവുകയും ജോലിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും ശോഭിക്കാനും സാധിക്കുമത്രേ.. സെക്‌സിന് മനുഷ്യന്‍റെ വൈകാരികവും സാമൂഹികവുമായ വികാരങ്ങള്‍.

രാത്രിയില്‍ ഏറ്റവും നല്ല സെക്‌സ് ആസ്വദിക്കുന്നവര്‍ക്ക് പകല്‍ സമയങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ആത്മവിശ്വാസവും ചുറുചുറുക്കും വര്‍ദ്ധിക്കുമെന്ന് പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ പറയുന്നു. ജോലിക്ക് വേണ്ടി സെക്‌സ് ഒഴിവാക്കുന്നവര്‍ അറിഞ്ഞോളൂ, നല്ല സെക്‌സ് ഉണ്ടാവുന്നെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ജോലിയില്‍ തിളങ്ങാന്‍ സാധിക്കൂ. അല്ലാത്തപക്ഷം നിങ്ങളുടെ ജോലിയില്‍ വേണ്ടത്ര ശ്രദ്ധചെലുത്താനും അതുവഴി നിങ്ങളുടെ വര്‍ക്കുകളുടെ ഗുണമേന്മ കുറയാനും സാധ്യതയുണ്ട്.

ഓര്‍ഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ചേര്‍ന്ന് നൂറ്ററുപതോളം വിവാഹിതരായ ഉദ്യോഗാര്‍ത്ഥികളില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു അനുപാതത്തിലെത്തിയത്. ഓഫീസ് ജോലി ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ നിരീക്ഷിച്ചും അവരുടെ സെക്‌സ് ഹാബിറ്റുകളെയും മനസ്സിലാക്കിയാണ് പഠനം നടത്തിയത്. നിത്യവും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ അവര്‍ക്കേല്‍പ്പിച്ച ടാസ്‌കുകള്‍ പെട്ടെന്നും കൃത്യതയോടെയും ചെയ്തതായി ഗവേഷകര്‍ കണ്ടുപിടിച്ചു.

പങ്കാളികളുമായി മികച്ച ബന്ധം പുലര്‍ത്തുന്നവര്‍ക്ക് ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനും സന്തോഷത്തോടെയിരിക്കാനും സഹായിക്കുന്നു. ഇത് വ്യക്തികള്‍ക്കും അവര്‍ ജോലി ചെയ്യുന്ന ഓര്‍ഗനൈസേഷനും നേട്ടമുണ്ടാക്കാന്‍ സഹായിക്കുമെന്ന് ഓഎസ്യു കോളേജ് ഓഫ് ബിസിനസ്സിലെ പ്രൊഫസറായ കെയ്റ്റ് ലെവിറ്റ് പറയുന്നു.

സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ തന്നെ ഇക്കാര്യം പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. അവിടെ എല്ലാ ആഴ്ചയിലും ഒരു ദിവസം ഒരു മണിക്കൂര്‍ മുനിസിപ്പല്‍ തൊഴിലാളികള്‍ക്ക് സെക്‌സിന് മാത്രമായി് അവധി നല്‍കുന്നുണ്ട്. ഇത് തൊഴിലാളികള്‍ക്ക് കൂടുതല്‍ മികച്ചതായി ജോലി ചെയ്യാന്‍ സാധിക്കുമെന്നാണ് ഗവണ്‍മെന്റിന്‍റെ കണക്കകൂട്ടല്‍.

Authors

Related posts

Top