എതു പ്രായത്തിലും ടൈപ്പ് 1 ഡയബറ്റിസ് വരാം. കൂടുതലായും ഇത് കാണപ്പെടുന്നത് പ്രായം കുറഞ്ഞവരിലാണ്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്ന പ്രധാന ഹോര്‍മോണായ ഇന്‍സുലിന്‍ ഉൽപാദിപ്പിക്കുന്നത് പാന്‍ക്രിയാസില്‍ നിന്നാണ്. ചില പ്രത്യേകകാരണങ്ങളാല്‍ ഇന്‍സുലിന്‍ ഉൽപാദിപ്പിക്കുന്ന ബീറ്റാകോശങ്ങള്‍ പെട്ടെന്നു നശിച്ചു പോകുന്നു. ശരാശരി അഞ്ചോ ആറോ വയസ്സുളളപ്പോഴാണ്, ഒരു കാരണവും കൂടാതെ ഈ രോഗം വരിക. ദിവസങ്ങള്‍ക്കുളളില്‍ ശരീരം ക്ഷീണിക്കുക, ശരീരഭാരം നഷ്ടപ്പെടുക, കടുത്ത ദാഹം, ധാരാളം മൂത്രം പോകുക, വയറുവേദന, ഛര്‍ദ്ദി, എന്നിവയും പിടിപ്പെടുന്നു. സാധരണഗതിയില്‍ രക്തത്തിലെ പഞ്ചസാര ഭക്ഷണം കഴിച്ചതിനുശേഷവും 140…