ഇക്കാലത്ത് സ്ത്രീയും പുരുഷനും സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ ഒരുപോലെ ശ്രദ്ധ ചെലുത്തുന്നവരാണ്. ചിലപ്പോഴെല്ലാം ഇക്കാര്യത്തില്‍ സ്ത്രീകളേക്കാള്‍ അല്‍പം മുന്നില്‍ പുരുഷന്‍മാര്‍ തന്നെയാണെന്ന് പറയേണ്ടി വരും.
സണ്‍ സ്ക്രീനുകളും മറ്റും അടങ്ങുന്ന കിറ്റുകള്‍ കൂടെ കൊണ്ട് നടക്കുന്നവരും ഉണ്ട്. ഇത്തരത്തില്‍ പുരുഷന്‍മാര്‍ ഉപയോഗിക്കേണ്ട സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ഇവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നും നമുക്ക് നോക്കാം.
ഡിയോഡറന്‍ഡ്
ഒരേ ബ്രാന്‍ഡഡ് ഡിയോഡറന്‍ഡ് പതിവായി ഉപയോഗിക്കുന്നത് തന്നെ ശീലമാക്കുക. ബ്രാന്‍ഡുകള്‍ മാറിമാറി ഉപയോഗിക്കുന്നത്പരമാവധി ഒഴിവാക്കുക.
സ്‌ക്രബ്ബ് ക്രീം
പലരും ചെയ്യാന്‍ മടിയ്ക്കുന്നതും മറക്കുന്നതുമായ കാര്യമാണ് മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യുക എന്നത്. ഏതെങ്കിലുമൊരു സ്‌ക്രബ്ബര്‍ ഉപയോഗിച്ച് മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് എളുപ്പത്തില്‍ നീക്കം ചെയ്യാം. ഇത് മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുവാന്‍ കാരണമാകും.
മോയ്‌സ്ച്യുറൈസര്‍
മോയ്‌സ്ച്യുറൈസര്‍ ഉപയോഗിക്കാന്‍ ഒരിക്കലും മടിയ്ക്കരുത്. മോയ്‌സ്ചുറൈസര്‍ ചര്‍മ്മത്തിന് ഈര്‍പ്പവും മൃദുത്വവും നല്‍കുന്നു.
സണ്‍സ്‌ക്രീന്‍
സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുമ്പോഴും അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം വെയിലുള്ളപ്പോള്‍ മാത്രമേ പലരും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാറുള്ളൂ. എന്നാല്‍ വെയിലില്ലാത്തപ്പോഴും പുറത്തു പോകുമ്പോഴുമെല്ലാം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നത് നല്ലതാണ്. ഇത് മൃതചര്‍മ്മം ഇല്ലാതാവാനും ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടഞ്ഞുപോകാതിരിക്കാനും സഹായിക്കുന്നു.
ഷേവിംഗ് ക്രീം
പുരുഷന്‍മാരുടെ പക്കല്‍ മിക്കവാറും ഉണ്ടാകാറുള്ള ഒന്നാണ് ഷേവിംഗ് ക്രീം . ഇതിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. റേസറിന് യാതൊരു വിധത്തിലുള്ള തടസ്സങ്ങളുമില്ലാതെ നീങ്ങാന്‍ പറ്റിയതാകണം ഷേവിംഗ് ക്രീം.
ആഫ്റ്റര്‍ ഷേവ് ലോഷന്‍
ആഫ്റ്റര്‍ ഷേവ് ലോഷനും ഉപയോഗിക്കുന്നത് നല്ലതാണ്. ഷേവ് ചെയ്യുമ്പോള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ ഇല്ലാതാവാന്‍ പലപ്പോഴും ഇത് സഹായിക്കുന്നു.