ചര്‍മത്തിന് കാന്തിയും തിളക്കവും ഉണ്ടാകുവാനായി ക്ലെന്‍സിംഗ്, ടോണിങ്ങ്, മോയ്സ്ച്യുറൈസിംഗ് എന്നിവ ചെയ്യുന്നത് വളരെ ഫലപ്രദമാണ്. ഇതില്‍ തന്നെ ഏറ്റവും ചര്‍മ്മ സംരക്ഷണത്തിന് പ്രധാനപെട്ടതും ഗുണമുള്ളതുമായ ഒന്നാണ് ടോണിങ്ങ്. ചര്‍മ്മത്തിന്‍റെ pH ലെവല്‍ വീണ്ടെടുക്കുന്നതിനും ടോണിങ്ങ് വളരെയധികം സഹായിക്കുന്നു.
മുഖത്തിന്‍റെ പരിപാലനത്തിനും, നിറം വര്‍ദ്ധിപ്പിക്കുവാനും, ഇന്‍ഫെക്ഷനുകളെ തടയുന്നതിനും ടോണിങ്ങ് സഹായിക്കുന്നു.
കെമിക്കല്‍ ടോണറുകളില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കഹോള്‍ മുഖത്തെ എണ്ണമയം മുഴുവന്‍ കളയുകയും അതിനാല്‍ ചര്‍മ്മം കൂടുതല്‍ വരണ്ടതായി അനുഭവപ്പെടുവാനും കാരണമാകുന്നു. അതിനാല്‍ പ്രകൃതിദത്തമായതും വീട്ടില്‍ ഉണ്ടാക്കുന്നതുമായ സ്കിന്‍ ടോണറുകള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം. എണ്ണമയമുള്ള മുഖത്തിന് സ്കിന്‍ ടോണറുകള്‍ വളരെ അത്യന്താപേക്ഷിതമാണ്. മുഖത്തെ ചുളിവുകള്‍, പാടുകള്‍ എന്നിവ മാറ്റുവാനും ഇവ സഹായിക്കുന്നു.
എണ്ണമയമുള്ള മുഖത്തിന്‍റെ പരിപാലനത്തിനായി വീട്ടില്‍ തയ്യാറാക്കാവുന്ന ചില ടോണറുകളെ ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നു:
പുതിന ഇല:
മുഖത്തെ ഡെഡ് സെല്ലുകളെ നീക്കം ചെയ്യുവാനും മുഖകാന്തി വര്‍ദ്ധിപ്പിക്കുവാനും പുതിന ഇല വളരെയധികം സഹായിക്കുന്നു. ചൂട് വെള്ളത്തില്‍ പുതിന ഇലകള്‍ ഇട്ട് തണുക്കുവാന്‍ അനുവദിക്കുക. ഈ വെള്ളത്തില്‍ മുഖം നന്നായി തുടച്ച് കഴുകുക. ശേഷം ശുദ്ധജലത്തില്‍ മുഖം കഴുകുക.
കറ്റാര്‍വാഴ:
വെറും മോയ്സ്ച്യുറൈസറായി മാത്രമല്ല ചര്‍മ്മത്തിന്‍റെ കാന്തി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. കറ്റാര്‍വാഴയുടെ ജ്യൂസോ ജെല്ലോ എടുത്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് കുറച്ച് സമയത്തിനു ശേഷം കഴുകി കളയുക. ഇങ്ങനെ ചെയ്യുന്നത് വളരെ ഫലപ്രദമാണ്.
തക്കാളി ജ്യൂസ്:
നഷ്ടപെട്ടുപോയ മുഖകാന്തിയും ചര്‍മ്മത്തിന്‍റെ തിളക്കം വീണ്ടെടുക്കുവാനും ഇതിലും നല്ല വെറോരു മാര്‍ഗ്ഗമില്ല. തക്കാളി ജ്യൂസില്‍ സമം തേനും ചേര്‍ത്ത് കട്ടിയുള്ള ഒരു പേസ്റ്റ് ആക്കുക. ശേഷം മുഖത്ത് പുരട്ടി കുറച്ച് സമയത്തിനു ശേഷം കഴുകി കളയുക.
തണുത്ത വെള്ളം:
ചര്‍മ്മത്തിന്‍റെ തിളക്കം വീണ്ടെടുക്കുന്നതിനായി ഏറ്റവും ലഘുവായ ഒരു മാര്‍ഗ്ഗമാണ് ഇത്. ചര്‍മ്മത്തിന്‍റെ ഈര്‍പ്പം നിലനിര്‍ത്തി ചൂട്കുരു, മുഖക്കുരു എന്നിവയെ തടയുവാന്‍ തണുത്ത വെള്ളം സഹായിക്കും. മുഖം തിളങ്ങുവാന്‍ അല്‍പ്പം തണുത്ത വെള്ളത്തില്‍ മുഖം കഴുകൂ. ഐസ് ക്യൂബുകള്‍ ഉപയോഗിക്കുന്നതും ഫലം ചെയ്യും.
വിനാഗിരി:
ചര്‍മ്മകാന്തിയ്ക്കായി വിനാഗിരിയും ഏറെ സഹായിക്കുന്നു. ചര്‍മ്മത്തിന്‍റെ pH ലെവല്‍ വീണ്ടെടുക്കുവാന്‍ ഇത് സഹായിക്കും. ഒരു പഞ്ഞി വിനാഗിരിയില്‍ മുക്കി മുഖം തുടയ്ക്കുക. ഇത് നിത്യേന ആവര്‍ത്തിക്കുന്നതിലൂടെ മാറ്റം നേരില്‍ കാണുവാന്‍ സാധിക്കും.